പ്രണയത്തില്‍ നിന്ന് പിന്മാറിയ പത്തൊന്‍പതുകാരിയെ യുവാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഗോധ്ര സ്വദേശിയായ തൃഷ സോളാങ്കിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കല്‍പേഷ് ഠാക്കൂറി (23)നെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി പ്രണയത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലര്‍ത്തിയതുമാണ് കൊല്ലാന്‍ കാരണമെന്ന് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ദേശീയപാത 48ന് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇതുവഴിയെത്തിയ സ്ത്രീയാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ആധാര്‍ കാര്‍ഡ് കണ്ടെടുത്തു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് തൃഷ സോളാങ്കിയാണെന്ന് തിരിച്ചറിഞ്ഞത്.മൂന്ന് വര്‍ഷമായി തൃഷയുമായി പ്രണയത്തിലായിരുന്നു. ഗോധ്ര സ്വദേശിയായ തൃഷ, മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിനായാണ് വഡോദരയിലെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് യുവതി നാട്ടില്‍ പോയി വന്നതിന് ശേഷം അടുപ്പം കാണിച്ചില്ല. തൃഷയുമായുള്ള ബന്ധം തുടരാന്‍ കല്‍പേഷ് പല വിധത്തില്‍ ശ്രമിച്ചെങ്കിലും താത്പര്യം കാണിച്ചില്ല. മാത്രമല്ല, മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് അറിയുകയും ചെയ്തു. തന്നെ അവഗണിച്ചപ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചൊവ്വാഴ്ച വൈകീട്ട് പ്രതി യുവതിയെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നേരിട്ട് കണ്ടില്ലെങ്കില്‍ ജീവനൊടുക്കുമെന്നായിരുന്നു കല്‍പേഷിന്റെ ഭീഷണി. ഇതോടെ നേരിട്ട് കാണാമെന്ന് തൃഷ സമ്മതിച്ചു. ബൈക്കില്‍ മറ്റൊരു സുഹൃത്തിനൊപ്പമാണ് പ്രതി സ്ഥലത്തെത്തിയത്. സുഹൃത്തിനോട് ഹൈവേയില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞ ശേഷം പ്രതി യുവതിയുടെ സ്‌കൂട്ടറില്‍ കയറി പോയി. ദേശീയ പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് ഇരുവരും എത്തിയത്. മറ്റൊരാളുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്നും താനുമായുള്ള ബന്ധം തുടരണമെന്നും പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നായിരുന്നു തൃഷയുടെ മറുപടി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ കല്‍പേഷ് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ആയുധം പുറത്തെടുത്ത് യുവതിയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ കഴുത്തിലാണ് ആദ്യം വെട്ടേറ്റത്. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയ്ക്കും വെട്ടേറ്റു. കൈ വെട്ടിമാറ്റിയ പ്രതി ശരീരമാസകലം വെട്ടിപരിക്കേല്‍പ്പിച്ച് മരണം ഉറപ്പാക്കി. തൃഷയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം പ്രതി ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചതായും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....