News Beyond Headlines

12 Tuesday
May

സഹപ്രവര്‍ത്തകന്‍ നഗ്‌നചിത്രവും സന്ദേശവുമയച്ചു, സംഭവം വൈറല്‍

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം പലതരത്തിലുമാണ് നടക്കുന്നത്. വാക്കിലൂടെയും നോക്കിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും എല്ലാം ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. പലരും അതിനോട് പ്രതികരിക്കുന്നത് പല രീതിയിലാണ്. ഇവിടെ സഹപ്രവര്‍ത്തകന്‍ നഗ്‌നചിത്രം അയച്ചതിനോട് വേറിട്ട വഴിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് യുവതി. ഇത് റെഡ്ഡിറ്റില്‍ വൈറലായി. നിരവധി പേരാണ് ഇതോടെ യുവതിയെ പിന്തുണച്ച് രംഗത്തെത്തിയത്. വിദേശത്താണ് സംഭവം. സെന്റ് പാട്രിക്‌സ് ഡേ വാരാന്ത്യത്തില്‍ വിവാഹിതനായ സഹപ്രവര്‍ത്തകനില്‍ നിന്ന് 'അനുചിതമായ' ടെക്സ്റ്റുകള്‍ ലഭിച്ചതായിട്ടാണ് യുവതി വെളിപ്പെടുത്തിയത്. ജോലി സമയത്ത്, ജോലിസ്ഥലത്തെ ഇമെയില്‍ വിലാസത്തില്‍ ഇയാള്‍ക്ക് തന്നെ അതേ ചിത്രങ്ങളും ടെക്സ്റ്റുകളും തിരിച്ചയച്ചു കൊടുത്താണ് യുവതി ഇയാളോട് തനിക്ക് പറയാനുള്ള കാര്യം വ്യക്തമാക്കിയത്. യുവതി റെഡ്ഡിറ്റില്‍ കുറിച്ചത് ഇങ്ങനെ, 'സൗഹൃദമാണെന്ന് ഞാന്‍ കരുതിയിരുന്ന എന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ (അവന്‍ വിവാഹിതനാണ്) സെന്റ് പാട്രിക്‌സ് ഡേ വാരാന്ത്യത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് എനിക്ക് അനുചിതമായ ചില സന്ദേശങ്ങള്‍ അയച്ചു. അയാളുടെ അടുത്തേക്ക് ചെല്ലാനും ഒരുമിച്ചുള്ള സമയം ആസ്വദിക്കാനും എന്നോട് പറഞ്ഞു. മാത്രമല്ല, അയാള്‍ക്ക് കുറച്ചേറെ നാളായി എന്നോട് താല്‍പര്യമുണ്ട് എന്നും എനിക്ക് തിരിച്ചും ആ താല്‍പര്യമുണ്ട് എന്ന് കരുതുന്നതായും അയാള്‍ സന്ദേശത്തില്‍ പറയുന്നു. (എനിക്ക് അങ്ങനെ ഒരു താല്‍പര്യമില്ല. ഞാന്‍ ലെസ്ബിയനാണ്- ജോലിസ്ഥലത്തല്ല)'. കൂടാതെ തനിക്ക് അയാള്‍ ഒരു നഗ്‌നസെല്‍ഫി അയച്ചു എന്നും ഭാഗ്യവശാല്‍ അതില്‍ അവന്റെ സ്വകാര്യഭാഗങ്ങള്‍ക്ക് തൊട്ടുമുമ്പ് വരെയാണ് സെല്‍ഫിയുള്ളത് എന്നും യുവതി പറയുന്നു. മെസേജ് വരുമ്പോള്‍ താന്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. ആ മെസേജ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. സാധാരണ ജോലിസമയത്തല്ലാതെ ഓഫീസില്‍ നിന്നുള്ള ആരുടെയെങ്കിലും സന്ദേശങ്ങളോ ഒന്നും നോക്കില്ല എന്ന് തീരുമാനിച്ച ആളാണ് ഞാന്‍. ജോലിസ്ഥലത്തെ എന്തെങ്കിലും കാര്യത്തിന് ഞാന്‍ എന്റെ സ്വകാര്യ ഫോണ്‍ ഉപയോഗിക്കാറുമില്ല. സാധാരണ അങ്ങനെ വരുന്ന കോളോ മെസേജോ താന്‍ ശ്രദ്ധിക്കാറില്ല. ഈ മെസേജും താനാദ്യം അവഗണിക്കുക തന്നെ ആയിരുന്നു. എന്നാല്‍, പിന്നീട് ഇയാള്‍ വീണ്ടും തനിക്ക് സന്ദേശമയച്ചു. താന്‍ വല്ലാതെ മദ്യപിച്ചു എന്നും അതിനാലാണ് അങ്ങനെ സംഭവിച്ചത്, സോറി എന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, അതിനുശേഷം അയാള്‍ തനിക്ക് ഇപ്പോഴും അങ്ങനെ ഒരു താല്‍പര്യം തന്നോട് ഉണ്ട് എന്ന് കൂടി മെസേജയച്ചു. അതോടെയാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത് എന്നും അവള്‍ പറയുന്നു. അവര്‍ ജോലിയില്‍ തിരിച്ചെത്തിയപ്പോള്‍, അവള്‍ അയാളില്‍ നിന്ന് ലഭിച്ച സന്ദേശങ്ങളും ഫോട്ടോകളും ഉള്‍പ്പെടുത്തി ഒരു ഇമെയില്‍ എഴുതി. ജോലി സമയങ്ങളില്‍ ജോലിയുമായി ബന്ധപ്പെട്ടുള്ള വഴി മാത്രമേ തന്നോട് ബന്ധപ്പെടാവൂ എന്ന് അവള്‍ ആവശ്യപ്പെട്ടു. 'കൂടാതെ, നിങ്ങളുടെ സന്ദേശങ്ങളിലെ ഉള്ളടക്കം അസ്വീകാര്യവും അനുചിതവുമാണെന്ന് ഞാന്‍ കണ്ടെത്തി. ദയവായി ജോലിയുമായി ബന്ധപ്പെട്ട് മാത്രം എന്നെ ബന്ധപ്പെടുക' എന്നും അവള്‍ മെയിലില്‍ കുറിച്ചു. അയാള്‍ അതോടെ ദേഷ്യപ്പെട്ടു എന്നും വര്‍ക്ക് ഈമെയിലില്‍ അയാളുടെ തന്നെ സന്ദേശങ്ങളും ചിത്രവും അയച്ചതിനെ വിമര്‍ശിച്ചു എന്നും അവള്‍ കുറിച്ചു. ഏതായാലും റെഡ്ഡിറ്റില്‍ നിരവധി പേര്‍ യുവതിക്ക് പിന്തുണയുമായി എത്തി. എച്ച് ആറിന്റെ അടുത്ത് പോകൂ എന്നും പരാതിപ്പെടൂ എന്നും നിരവധി പേര്‍ കുറിച്ചു. ഏതായാലും ഇത്തരം അനാവശ്യമായ ഇടപെടലുകളോട് സീറോ ടോളറന്‍സ് തന്നെ മതി എന്നാണ് ഇക്കാര്യം തെളിയിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....