News Beyond Headlines

12 Tuesday
May

പത്ത് വര്‍ഷത്തിലേറെ നീണ്ട അവിഹിത ബന്ധം അവസാനിപ്പിച്ചതിന്റെ പക….വിവാഹസമ്മാനം പൊട്ടിത്തെറിച്ച സംഭവം

ഗാന്ധിനഗര്‍:ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച സംഭവത്തില്‍ വധുവിന്റെ സഹോദരിയെ കൊല്ലാന്‍ ആയിരുന്നു സമ്മാനത്തില്‍ ബോംബ് വെച്ചതെന്ന് പ്രതി. വധുവിന്റെ സഹോദരിക്കാണ് ബോംബ് വെച്ച പാവ നല്‍കിയത്. ബോംബ് ആണെന്ന് തിരിച്ചറിയാതെ സഹോദരി അത് വിവാഹ സമ്മാനമായി നല്‍കി. വധുവിന്റെ സഹോദരിയുമായി പത്ത് വര്‍ഷത്തിലേറെ നീണ്ട ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിയിരുന്നു പ്രതി രാജു പട്ടേല്‍. ഈ ബന്ധം അവസാനിപ്പിച്ചതിന്റെ പകയാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ഗുജറാത്തിലെ നവസാരിയില്‍ ചൊവ്വാഴ്ചയാണ് വിവാഹ സമ്മാനമായി കിട്ടിയ പാവ പൊട്ടിത്തെറിച്ച് നവവരന് അതീവ ഗുരുതരമായി പരിക്കേറ്റത്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. മെയ് 12നായിരുന്നു നവ് സാരിയിലെ മിത്താബാരി ഗ്രാമത്തില്‍ ലതീഷ് ഗാവിത്തിന്റെയും സല്‍മയുടേയും വിവാഹം നടന്നത്. എടുത്ത് വച്ചിരുന്ന സമ്മാനപ്പൊതികള്‍ പൊളിച്ച് നോക്കുന്നതിടെയാണ് കഴിഞ്ഞ ദിവസം ഉഗ്രശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ ലതീഷിന്റെ കൈപത്തി അറ്റുപോയി. കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം പൊള്ളി. നവവരന്റെ സഹോദര പുത്രനായ മൂന്ന് വയസുകാരനും പൊട്ടിത്തെറിയില്‍ പരിക്കേറ്റു. പൊള്ളലിനൊപ്പം തലയ്ക്ക് ക്ഷതമേറ്റു. ഇരുവരെയും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു ടെഡ്ഡി ബെയറാണ് സമ്മാന പൊതിയില്‍ ഉണ്ടായിരുന്നത്. സല്‍മയുടെ സഹോദരിയുടെ മുന്‍ കാമുകനാണ് ഈ സമ്മാനം തന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാളുമായുള്ള ബന്ധം സഹോദരി രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചിരുന്നു. ഇതിലെ പകയാണ് സ്‌ഫോടകവസ്തു സമ്മാനമായി നല്‍കാനുള്ള കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ രാജു പട്ടേല്‍ എന്ന ആള്‍ക്കെതിരെ നവ്‌സാരിയിലെ വന്‍സ്ദ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....