ഭോപാല്‍: പോസ്റ്റ് ഓഫീസില്‍ സ്ഥിരനിക്ഷേപത്തിനായി നല്‍കിയ ഒരു കോടിയോളം രൂപ ഐ.പി.എല്‍. വാതുവെയ്പ്പിനായി തട്ടിയെടുത്ത പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിന സബ് പോസ്റ്റ് ഓഫീസില്‍ പോസ്റ്റ്മാസ്റ്ററായ വിശാല്‍ അഹിര്‍വാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒരു കോടിയോളം രൂപ ഐ.പി.എല്‍. വാതുവെയ്പ്പിനായി ചിലവഴിച്ചുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പോസ്റ്റ് ഓഫീസില്‍ ഫിക്സഡ് ഡെപ്പോസിറ്റ്(എഫ്.ഡി) അക്കൗണ്ട് തുടങ്ങാനെത്തിയ 24 കുടുംബങ്ങളുടെ പണമാണ് പോസ്റ്റ്മാസ്റ്റര്‍ തട്ടിയെടുത്തത്. ഇവരുടെ പണം സ്വീകരിച്ച് അക്കൗണ്ട് തുറക്കാതെ എഫ്.ഡി. അക്കൗണ്ടിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റും പാസ് ബുക്കും നല്‍കിയായിരുന്നു കബളിപ്പിക്കല്‍. ഈ പണമെല്ലാം പ്രതി വാതുവെയ്പ്പിനായി ഉപയോഗിക്കുകയായിരുന്നു. അടുത്തിടെ ഭര്‍ത്താവ് മരിച്ച വര്‍ഷ എന്ന യുവതിക്ക് ഒമ്പത് ലക്ഷം രൂപയാണ് പോസ്റ്റ് മാസ്റ്റര്‍ നടത്തിയ തട്ടിപ്പില്‍ നഷ്ടമായത്. ഭര്‍ത്താവിന്റെ പേരിലുണ്ടായിരുന്ന ഒമ്പത് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം വ്യാജമാണെന്നും യഥാര്‍ഥത്തില്‍ അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും മനസിലായത്. കോവിഡ് ബാധിച്ചാണ് വര്‍ഷയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും അടുത്തിടെ മരിച്ചത്. കിഷോരി ഭായ് എന്ന വയോധികയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് തട്ടിപ്പില്‍ നഷ്ടപ്പെട്ടത്. നാല് പെണ്‍മക്കളടങ്ങുന്നതാണ് ഇവരുടെ കുടുംബം. മക്കളുടെ വിവാഹത്തിനുള്ള പണമാണ് പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ഇതും വിശാല്‍ തട്ടിയെടുക്കുകയായിരുന്നു. റിട്ട. സര്‍ക്കാര്‍ ജീവനക്കാരനായ മറ്റൊരാള്‍ക്ക് ഏകദേശം 18 ലക്ഷം രൂപയും നഷ്ടമായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പേരാണ് തട്ടിപ്പിനിരയായതെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....