പോക്‌സോ കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവിലായിരുന്ന പ്രതിയെ പിന്തുടര്‍ന്നു പിടികൂടുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥരെ കാറിടിച്ചു പരുക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമം. പരുക്കേറ്റ കൂത്താട്ടുകുളം പ്രിന്‍സിപ്പല്‍ എസ്‌ഐ ശാന്തി കെ.ബാബു, എഎസ്‌ഐ ബിജു ജോണ്‍, സിപിഒമാരായ ആര്‍.റെജീഷ്, ജയേഷ്, ഡ്രൈവര്‍ അനൂപ് എന്നിവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളക്കുളം അവര്‍ കാപ്പിക്കരയില്‍ ആകാശിനെയാണ് (24) രാമപുരത്തിനു സമീപം സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തിയത്. 2019ല്‍ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. അടുത്തയിടെ മുളന്തുരുത്തിയില്‍ മറ്റൊരു ക്രിമിനല്‍ കേസിലും ഉള്‍പ്പെട്ടതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ കോടതി ഇയാള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാന്തി കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പെരുവയിലേക്കു പുറപ്പെട്ടത്. അടുത്തെത്തിയതോടെ കാറില്‍ കടന്നു കളഞ്ഞ ആകാശിനെ പൊലീസ് പിന്തുടര്‍ന്നു. കാര്‍ തടഞ്ഞിട്ട് ജീപ്പില്‍ നിന്നിറങ്ങിയ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ച ശേഷം ഇയാള്‍ കാറില്‍ പാഞ്ഞു. കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതോടെ രാമപുരം, പാലാ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പൊലീസ് വാഹനങ്ങളുമായി നിരത്തിലിറങ്ങി. രാമപുരത്തിനു സമീപം കൊണ്ടാട് മുക്കാനെല്ലിയില്‍ പൊലീസ് വാഹനങ്ങള്‍ തടസ്സം വച്ച് കാര്‍ തടഞ്ഞു. ഇവിടെവച്ച് മുന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ചു. ഈ സമയത്താണ് മറ്റു പൊലീസുകാര്‍ക്ക് പരുക്കേറ്റത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....