സ്വന്തം മക്കള്‍ ഗുണ്ടകളും കലാപകാരികളും പീഡകരും ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ അവരെ ബിജെപിയിലേക്ക് അയയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ അരവിന്ദ് കേജ്രിവാള്‍. 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച് കുരുക്ഷേത്രയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം എഎപി മെച്ചപ്പെടുത്തിയെന്ന് കേജ്രിവാള്‍ പറഞ്ഞു. ''ഞാന്‍ തികച്ചും ലളിതമായി ജീവിക്കുന്ന മനുഷ്യനാണ്. എനിക്ക് രാഷ്ട്രീയം അറിയില്ല. ഞാന്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ ഇത്തവണ 99.7 ശതമാനം വിജയം നേടി. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഈ വര്‍ഷം 4 ലക്ഷം വിദ്യാര്‍ഥികള്‍ സ്വകാര്യ സ്‌കൂളുകള്‍ വിട്ട് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നു. 400 വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ക്കായുള്ള മത്സര പരീക്ഷകളില്‍ വിജയിക്കുകയും പ്രമുഖ കോളജുകളില്‍ പ്രവേശനം നേടുകയും ചെയ്തു''- കേജ്‌രിവാള്‍ പറഞ്ഞു. ''മക്കളെ ഡോക്ടറോ എന്‍ജിനീയറോ അഭിഭാഷകരോ ആക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഞങ്ങളോടൊപ്പം വരൂ. കലാപകാരികളും ഗുണ്ടകളും ബലാത്സംഗം ചെയ്യുന്നവരും ആക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ബിജെപിക്കൊപ്പം അവരെ പറഞ്ഞുവിടൂ. അതിനു വേണ്ടതെല്ലാം ആ പാര്‍ട്ടിയിലുണ്ട്. അവര്‍ ഒരിക്കലും നിങ്ങളുടെ കുട്ടികള്‍ക്കു ജോലി നല്‍കില്ല. കാരണം, അവര്‍ക്ക് അവരുടെ പാര്‍ട്ടിക്കായി തൊഴിലില്ലാത്ത ഗുണ്ടകളെ ആവശ്യമാണ്. അവര്‍ നിങ്ങളുടെ കുട്ടികളെ കലാപമുണ്ടാക്കാന്‍ പഠിപ്പിക്കുകയും അവരുടെ കുട്ടികളെ വിദേശത്തേക്ക് അയയ്ക്കുകയും ചെയ്യും.'' - കേജ്രിവാള്‍ ആരോപിച്ചു. നിയമന പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് ഒരു പരീക്ഷ നടത്താന്‍ കഴിയാത്തപ്പോള്‍, ഒരു സര്‍ക്കാരിനെ എങ്ങനെ നയിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎഎപി ജയിച്ചാല്‍, സൗജന്യ ആരോഗ്യ പരിരക്ഷയും വൈദ്യുതിയും നല്‍കുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും കേജ്രിവാള്‍ വാഗ്ദാനം ചെയ്തു. എഎപി സത്യസന്ധമായ പാര്‍ട്ടിയാണെന്നും തന്റെ മകന്‍ തെറ്റ് ചെയ്താലും അവനെ വെറുതെ വിടില്ലെന്നും കേജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലും പഞ്ചാബിലും അഴിമതി അവസാനിപ്പിച്ചുവെന്നും ഹരിയാനയുടെ ഊഴമാണ് അടുത്തതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....