ഹൈദരാബാദ്: തെലങ്കാനയില്‍ ആഡംബര കാറിനുള്ളില്‍ 17 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം രാഷ്ട്രീയ വിവാദമായതോടെ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്. രാഷ്ട്രീയ നേതാക്കളുടെ മക്കളും ചെറുമക്കളുമാണ് കുറ്റകൃത്യം നടത്തിയതെന്ന ആരോപണം ഉയര്‍ന്നതോടെ വന്‍ പ്രതിഷേധത്തിനും തെലങ്കാന വേദിയായി. പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരില്‍ മൂന്നുപേര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവത്തില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്) പ്രാദേശിക നേതാവിന്റെ മകന്‍ സദുദ്ദീന്‍ മാലിക്കി(18) നെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. തെലങ്കാന രാഷ്ട്ര സമിതി നേതാവിന്റെ മകന്‍ സംഘത്തിലുണ്ടെന്നു ബിജെപി നേരത്തെ ആരോപിച്ചിരുന്നുവെങ്കിലും പൊലീസ് നിഷേധിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം ആറുമണിക്കു മുന്‍പായി ഹൈദരാബാദിലെ പബ്ബിന് മുന്‍പില്‍ പ്രതികളുമായി പെണ്‍കുട്ടി സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് അറസ്റ്റ്. പെണ്‍സുഹൃത്തിനെ പെണ്‍കുട്ടി ആലിംഗനം ചെയ്യുന്നതും പിന്നീട് പ്രതികള്‍ക്കൊപ്പം പോകുന്നതുമാണ് ദൃശ്യങ്ങളില്‍. പിന്നാലെ ജൂബിലി ഹില്‍സില്‍ വച്ച് നിര്‍ത്തിയിട്ട കാറില്‍ വച്ചാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വീട്ടിലെത്തിക്കാമെന്നു പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്. ജൂബിലി ഹില്‍സില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സമീപത്തുള്ള ബേക്കറിയില്‍ പ്രതികള്‍ പോയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് പ്രതികളെ കുറിച്ച് കൂടുതല്‍ സൂചനകളൊന്നും ലഭിച്ചില്ലെന്നും ഒരു പേര് മാത്രമാണ് പെണ്‍കുട്ടി പറയുന്നതെന്നും പൊലീസ് പറയുന്നു. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും ഡിസിപി ജോയല്‍ ഡേവിസ് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ അംഗത്തിന്റെ മകനും ബോര്‍ഡ് മെംബറുടെ മകനും മന്ത്രിയുടെ ചെറുമകനും സംഘത്തിലുണ്ടെന്ന ബിജെപിയുടെ ആരോപണം പൊലീസ് നിഷേധിച്ചു. എംഎല്‍എയുടെ മകന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെങ്കിലും യുഎസിലേക്കു പോകാനായി യാത്രതിരിക്കുന്ന അമ്മാവനെ കാണുന്നതിനു വേണ്ടി പാര്‍ട്ടിക്കിടെ സഹോദരനെത്തി കൂട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് ഭാഷ്യം. മന്ത്രിയുടെ ചെറുമകന്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെന്ന ബിജെപി വക്താവ് കൃഷ്ണ സാഗറിന്റെ ആരോപണവും പൊലീസ് നിഷേധിച്ചു. സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി പാര്‍ട്ടിക്ക് എത്തിയത്. യുവാവ് നേരത്തെ പോയത് ശ്രദ്ധയില്‍പെട്ട പ്രതികള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ പബ്ബിനു മുന്‍പില്‍ പെണ്‍കുട്ടിയെ ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ആവശ്യപ്പെട്ടത് അനുസരിച്ച് പിതാവ് എത്തിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് പിതാവ് കാര്യം തിരക്കിയതോടെയാണ് പാര്‍ട്ടിക്കു ശേഷം താന്‍ ആക്രമിക്കപ്പെട്ടതായി പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് ആദ്യം കേസ് എടുത്തുവെങ്കിലും ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പെണ്‍കുട്ടിയുടെ പിതാവിന് വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുക്കുമ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പറഞ്ഞതെന്നുമാണ് പൊലീസ് വിശദീകരണം. കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തതായും പൊലീസ് പറയുന്നു. ഇഷാന്‍ എന്നയാളാണ് പാര്‍ട്ടി ബുക്ക് ചെയ്തതെന്നും 150 പേര്‍ക്കുള്ള പാര്‍ട്ടിയില്‍ 180 പേര്‍ പങ്കെടുത്തതായും പബ്ബ് മാനജേര്‍ പൊലീസിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രതികളില്‍ ആരും തന്നെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ലെന്നും കാറില്‍ വച്ചായിരിക്കും മദ്യപിച്ചിരിക്കുകയെന്നുമാണ് ഇയാളുടെ മൊഴി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എങ്ങനെയാണ് പബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്, പാര്‍ട്ടിയില്‍ വച്ച് ഇവര്‍ മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ ആരും തന്നെയായാലും രക്ഷപ്പെടില്ലെന്നും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകനും വ്യവസായ മന്ത്രിയുമായ കെ.ടി.രാമ റാവു മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നത സ്വാധീനമുള്ള പ്രതികളുടെ മാതാപിതാക്കള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. എംഎല്‍എയുടെ മകന് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോള്‍ പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിക്കൊപ്പം ഇയാളും ഉണ്ടെന്നാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....