നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധിച്ച നേതാക്കളോട് പൊലീസ് നടത്തിയ അതിക്രമത്തിൽ വിവാദം തുടരുന്നു. വനിതാ എംപിയോട് ഡൽഹി പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിക്കുന്ന വിഡിയോ ശശി തരൂർ എംപി പുറത്തുവിട്ടു. തമിഴ്നാട്ടിലെ കരൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ജ്യോതിമണിക്കാണ് ദുരനുഭവം. ഉദ്യോഗസ്ഥർ തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി കുറ്റവാളിയെപ്പോലെ കൊണ്ടുപോയി എന്ന് വിഡിയോയിൽ ജ്യോതിമണി ആരോപിക്കുന്നു. വിഡിയോയിൽ കീറിയ കുർത്തയും, കാലിലെ പരുക്കും ജ്യോതിമണി കാണിക്കുന്നുണ്ട്. “ഇന്നലെ ഡൽഹി പൊലീസ് ഞങ്ങളെ ക്രൂരമായി ആക്രമിച്ചു, അവർ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, എന്റെ ഷൂ അഴിച്ചുമാറ്റി, ഒരു കുറ്റവാളിയെപ്പോലെ മറ്റ് സ്ത്രീ പ്രതിഷേധക്കാർക്കൊപ്പം ബസിൽ കയറ്റി” അവർ പറഞ്ഞു. വെള്ളം പോലും നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് ജ്യോതിമണി ആരോപിച്ചു. “ബസിൽ ഞാനുൾപ്പെടെ 7-8 സ്ത്രീകളുണ്ട്, ഞങ്ങൾ പലതവണ വെള്ളം ചോദിച്ചു, പക്ഷേ അവർ നൽകില്ലെന്ന് പറഞ്ഞു. പുറത്തു നിന്ന് വാങ്ങാൻ ശ്രമിക്കുമ്പോൾ, വെള്ളം നൽകരുത് എന്ന് പൊലീസ് കച്ചവടക്കാരോട് ആവശ്യപ്പെട്ടു.” സംഭവം ലോക്സഭാ സ്പീക്കർ ഓം ബിർള പരിശോധിക്കണമെന്നും ജ്യോതിമണി അഭ്യർത്ഥിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....