News Beyond Headlines

19 Friday
June

ആശുപത്രിയിലെ ടാബുകള്‍ മോഷ്ടിച്ചു വിറ്റു; മാസങ്ങള്‍ക്കു ശേഷം പ്രതി പിടിയില്‍

നാദാപുരം: മാസങ്ങള്‍ക്ക് മുമ്പ് അരൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍നിന്നു കാണാതായ ടാബുകളുമായി കൊല്ലം സ്വദേശി അറസ്റ്റില്‍. കൊല്ലം നിലമേല്‍ സ്വദേശി സജി ഭവനില്‍ സാബു (28)വിനെയാണ് മോഷ്ടിച്ച ടാബുകളുമായി നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. 2021 ഒക്ടോബറിലാണ് ആരോഗ്യ വിവര ശേഖരണത്തിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററില്‍ സൂക്ഷിച്ച 30,000 രൂപ വിലയുള്ള രണ്ടു ടാബുകള്‍ കാണാതായത്. തുടര്‍ന്ന് നാദാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ സാബു അലമാരകളില്‍ സൂക്ഷിച്ച ടാബുകള്‍ മോഷ്ടിക്കുകയായിരുന്നു. മാസങ്ങള്‍ക്കു ശേഷം ഇതില്‍ ഒരു ടാബ് കിളിമാനൂരിലെ മൊബൈല്‍ കടയില്‍ 1500 രൂപയ്ക്ക് വില്‍ക്കുകയും ഷോപ്പുടമ ഈ ടാബ് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു. വാങ്ങിയ ആള്‍ ഇത് ഉപയോഗിച്ചതോടെയാണ് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ഇതോടെ നാദാപുരം പൊലീസ് കിളിമാനൂരിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് അന്വേഷണം സാബുവിലെത്തിയത്. കാണാതായ രണ്ടാമത്തെ ടാബ് പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ നാദാപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു. ടാബുകള്‍ കാണാതായതിനു പിന്നില്‍ ആശുപത്രി ജീവനക്കാരാണ് എന്ന തരത്തില്‍ വ്യാജപ്രചരണം ചില ഭാഗങ്ങളില്‍ നിന്നുണ്ടായത് വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അഡി.എസ്‌ഐ ഇ. പ്രശാന്ത്, എഎസ്‌ഐ മനോജ് രാമത്ത്, സിനിയര്‍ സിപിഒ കെ.കെ.ലതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വടകര സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....