News Beyond Headlines

09 Saturday
May

എംഎല്‍എമാരെ ബിജെപി വിലയ്ക്കുവാങ്ങുന്നു, വാഗ്ദാനം 40 കോടി; ആരോപണവുമായി കോണ്‍ഗ്രസ്

പനജി: ബിജെപിയില്‍ ചേരാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് 40 കോടി രൂപവരെ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പിസിസി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കറാണ് ആരോപണം ഉന്നയിച്ചത്. വ്യവസായികളും കല്‍ക്കരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എംഎല്‍എമാരെ വിളിച്ചതെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പണം നല്‍കി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ബിജെപി ശ്രമിച്ചിട്ടില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് തന്‍വാഡെ പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ ബിജെപി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ ഏഴ് പേര്‍ വിട്ടുനിന്നിരുന്നു. ഇവര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പുതിയ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പതിനൊന്ന് എം.എല്‍.എ.മാരില്‍ ഒമ്പതുപേര്‍ രഹസ്യയോഗം ചേര്‍ന്നെന്നും ഇവര്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങുകയാണെന്നുമാണ് സൂചന. മഡ്ഗാവ് എം.എല്‍.എ.യും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്താണ് ഗ്രൂപ്പ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. വിമതനീക്കം പ്രകടമായതോടെ പ്രതിപക്ഷനേതാവ് മൈക്കിള്‍ ലോബോയെ സ്ഥാനത്തുനിന്നു നീക്കി. ലോബോയും രാജേഷ് ഫാല്‍ദേശായിയും കേദാര്‍ നായിക്കും ഞായറാഴ്ച മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ചയും നടത്തിയതിനുപിന്നാലെയാണ് നടപടി. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ലോബോ ഗൂഢാലോചന നടത്തിയെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു ആരോപിച്ചു. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ രണ്ട് എം.എല്‍.എ.മാര്‍മാത്രമാണ് പങ്കെടുത്തത്. എം. എല്‍.എ.മാരുടെ കൂറുമാറ്റനീക്കത്തെത്തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പും മാറ്റിവെച്ചു. അതേസമയം, ഭരണകക്ഷിയായ ബി.ജെ.പി.യിലും അടിയൊഴുക്കുകളുള്ളതായി സൂചനയുണ്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി അഭിപ്രായവ്യത്യാസമുള്ള ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആറ് എം.എല്‍.എ. മാരുടെ പിന്തുണയോടെ ഗ്രൂപ്പ് ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാരെ കൂടെച്ചേര്‍ക്കാനും റാണെ ശ്രമിക്കുന്നുണ്ട്. 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് 25-ഉം കോണ്‍ഗ്രസിന് 11-ഉം അംഗങ്ങളാണുള്ളത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....