News Beyond Headlines

25 Saturday
April

ഭര്‍ത്താവിനെ കൊന്നു, സ്വത്ത് വീതിക്കാനും ധാരണ: ഭാര്യയും മുന്‍ഭാര്യയും മകളും അറസ്റ്റില്‍

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ (ഡിടിസി) ബസ് ഡ്രൈവറുടെ കൊലപാതകത്തില്‍ ഭാര്യയും മുന്‍ഭാര്യയും മകളും അറസ്റ്റില്‍. കല്‍ക്കാജി ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ സഞ്ജീവ് കുമാറിന്റെ (44) കൊലപാതകത്തില്‍ ഭാര്യ നജ്മ (28), മുന്‍ ഭാര്യ ഗീത (42), ഇവരുടെ മകള്‍ കോമള്‍ (21) എന്നിവരാണ് അറസ്റ്റിലായത്. അതിക്രൂരമായ പെരുമാറ്റമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജീവിനെ കൊല്ലാന്‍ മൂന്നു വര്‍ഷത്തിലേറെയായി ഇവര്‍ ശ്രമിച്ചിരുന്നെന്നും ഇയാളുടെ സ്വത്തുക്കള്‍ തുല്യമായി പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് പറയുന്നു. നജ്മയുടെ ബന്ധു ഇക്ബാല്‍, വാടകക്കൊലയാളി നയിം എന്നിവരുടെ സഹായത്തോടെയായിരുന്നു കൊലപാതകം. വാടകക്കൊലയാളിയായ നയിമിന് ഇക്ബാല്‍ വഴി 15 ലക്ഷം രൂപ പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നതായും ഡിസിപി ഇഷ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ ആറിന് വൈകിട്ട് ആറിന് ചന്തയില്‍നിന്നു പച്ചക്കറി വാങ്ങി ഭാര്യ നജ്മയ്ക്കും മകനുമൊപ്പം വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ അക്രമികള്‍ സഞ്ജീവിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. നജ്മ തന്നെയാണ് ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചതും. ചന്തയില്‍നിന്നു മടങ്ങുംവഴി ഭര്‍ത്താവിനെ ആരോ അപായപ്പെടുത്തിയെന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. നജ്മയുടെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതോടെ അവര്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ടെന്നു പൊലീസ് ഉറപ്പിച്ചു. അന്വേഷണം വഴിതിരിച്ചു വിടാന്‍ നജ്മ ശ്രമിക്കുകയും ചെയ്തു. ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ സഞ്ജീവിനെ കൊലപ്പെടുത്തുമെന്നു ചില കരാര്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് നജ്മ പറഞ്ഞിരുന്നു. തുടക്കത്തില്‍ത്തന്നെ ഈ വാദം പൊലീസ് തള്ളി. സഞ്ജീവ് കൊല്ലപ്പെടുന്നതിനു തലേദിവസം അയാളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രങ്ങള്‍ നജ്മ ഫോണില്‍ എടുത്തെന്നു പൊലീസ് കണ്ടെത്തിയതാണ് നിര്‍ണായകമായത്. അവ അന്നുതന്നെ ഡിലീറ്റ് ചെയ്തിരുന്നു. അതിനെപ്പറ്റി വിശദമായി ചോദ്യം ചെയ്തപ്പോള്‍ നജ്മ പൊട്ടിക്കരഞ്ഞുകൊണ്ട് കുറ്റം സമ്മതിക്കുകയായിരുന്നു. വാടകക്കൊലയാളി നയിമിന് അയയ്ക്കാനായിരുന്നു ചിത്രങ്ങള്‍. സഞ്ജീവ് കുമാറിന്റെ മുന്‍ഭാര്യ ഗീത മകനും മകള്‍ക്കുമൊപ്പം ദക്ഷിണപുരിയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മൂന്നുവര്‍ഷം മുന്‍പാണ് ഗീതയും നജ്മയും തമ്മില്‍ പരിചയപ്പെട്ടത്. നജ്മയോടും അതിക്രൂരമായാണ് സഞ്ജീവ് പെരുമാറുന്നതെന്ന് മനസ്സിലാക്കിയതോടെ നജ്മയുമായി ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്താനും സ്വത്തുക്കള്‍ തുല്യമായി പങ്കിട്ടെടുക്കാനും ഗീത തീരുമാനിച്ചു. ഗീത നല്‍കിയ ഫോണാണ് നജ്മ ഉപയോഗിച്ചിരുന്നത്. ഗീതയും നജ്മയും തമ്മില്‍ സംസാരിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അയല്‍വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. ഗോവിന്ദ്പുരിയിലുള്ള പച്ചക്കറിച്ചന്തയില്‍ ജൂലൈ ആറിന് വൈകിട്ട് ഏഴിന് മുന്‍പ് ഭര്‍ത്താവിനെ എത്തിക്കുമെന്നു മറ്റു പ്രതികളെ നജ്മ അറിയിച്ചിരുന്നു. ചന്തയുടെ സമീപത്തെ പെട്രോള്‍പമ്പില്‍ ഒളിച്ചിരുന്ന് ഇക്ബാലും നയിമും സഞ്ജീവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതായും ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു. ഇക്ബാലും നയിമും ഒളിവിലാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....