16-ാം വട്ട ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച നാളെ ആരംഭിക്കും. സേനാപിന്‍മാറ്റമടക്കം ചര്‍ച്ച ചെയ്യാനായി കമാന്‍ഡര്‍മാര്‍ വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്. മാര്‍ച്ച് 11ന് ഇന്ത്യന്‍ അതിര്‍ത്തിയിലെ ചുഷുല്‍-മോള്‍ഡോയില്‍ നടന്ന 15-ാം റൗണ്ട് ഉന്നതതല ചര്‍ച്ചയില്‍ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. ജൂലൈ 17 ന് ചുഷുല്‍-മോള്‍ഡോയില്‍ 16-ാം റൗണ്ട് ചര്‍ച്ചകള്‍ നടക്കും. കിഴക്കന്‍ ലഡാക്കിലെ എല്‍എസിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ദെപ്സാങ് ബള്‍ഗിലെയും ഡെംചോക്കിലെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ശേഷിക്കുന്ന എല്ലാ തര്‍ക്ക സ്ഥലങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനും ഇന്ത്യ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ബാലിയില്‍ നടന്ന ചര്‍ച്ചയില്‍ കിഴക്കന്‍ ലഡാക്കുമായി ബന്ധപ്പെട്ട തര്‍ക്കം ശക്തമായി ഉന്നയിറച്ചിരുന്നു. ജി 20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച് ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ജയശങ്കര്‍ യിയെ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്‍പ്പര്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 മേയ് 5ന് പാംഗോങ് തടാകത്തിനരികില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയതോടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് അതിര്‍ത്തിതര്‍ക്കം രൂക്ഷമായത്. ജൂണ്‍ 15 ന് വീണ്ടും ഗാല്‍വന്‍ താഴ്വരയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ തര്‍ക്കം കൂടുതല്‍ വഷളാവുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....