മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം. കേസില്‍ നീതി തേടി ബഷീറിന്റെ കുടുംബം ഇന്നും കോടതി കയറിയിറങ്ങുകയാണ്. ഇതിനിടെ ബഷീറിന്റെ മരണത്തില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിമയിച്ചതും പിന്നീട് പിന്‍വലിച്ചതും വിവാദവുമാകുകയാണ്. ശ്രീറാമിന് ഭരണകൂടത്തിന്റെ പിന്തുണയോട ഉന്നതസ്ഥാനങ്ങള്‍ നല്‍കുന്നതിനെതിരെ കടുത്ത ആക്ഷേപങ്ങളാണ് ഉയരുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് രാത്രി 12.45ന് ഒരു നാടിനെയാകെ കണ്ണിരാലാഴ്ത്തിയാണ് കെ.എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങിയത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം ഇടിച്ച് പൊലിഞ്ഞത് ഒരു കുടുബത്തിന്റെ അത്താണിയാണ്. രണ്ടു മക്കളും ഭാര്യയും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കെ.എം ബഷീര്‍. ബഷീറിന്റെ അപ്രതീക്ഷിതമായ മരണത്തില്‍ നിന്ന് ഇന്നും ആ കുടുംബം മുക്തരായിട്ടില്ല. തുടക്കം മുതല്‍ അട്ടിമറിക്കപ്പെട്ട കേസെന്ന് പരക്കെ ആക്ഷേപമുയര്‍ന്നതോടെ കേസ് കുപ്രസിദ്ധിയാര്‍ജിച്ചു. ഏറ്റവും ഒടുവില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയാണെന്ന് ഇരിക്കെ സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാമിനെ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്. ഒടുവില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി ശ്രീറാം വെങ്കിട്ടരാമനെ തല്‍സ്ഥാനത്ത് മാറ്റി. എങ്കിലും മരണം നടന്ന് വര്‍ഷം മൂന്നാകുമ്പോള്‍ ബഷീറിന്റെ മരണത്തിന് ഉത്തരവാദി എന്ന് ആരോപിക്കപ്പെടുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നതപദവിയില്‍ തന്നെയാണ്. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉറച്ച ശബ്ദത്തോടെ പറയുകയാണ് കെ എം ബഷീറിന്റെ കുടുംബം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....