തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്‌സോ കേസുകളുടെ എണ്ണം കുത്തനെ കൂടി. ലോക്ഡൗണില്‍ കുട്ടികള്‍ വീടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലയളവില്‍ തന്നെയായിരുന്നു കൂടുതല്‍ പീഡനങ്ങളും നടന്നത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്‌സോ കേസുകളിലെ വലിയൊരു ശതമാനം ഇരകള്‍ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരില്‍ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് ഒതുങ്ങി കുട്ടികള്‍ വീടുകളില്‍ തന്നെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് കാലം. പത്ത്, പ്ലസ് ടു ക്ലാസുകളിലൊഴികെ ഭൂരിഭാഗം കുട്ടികളും മാസങ്ങള്‍ തുടര്‍ച്ചയായി സ്‌കൂളുകളിലേക്ക് എത്തിയില്ല. എന്നാല്‍ സ്വന്തം വീടുകള്‍ തന്നെയാണോ കുട്ടികള്‍ക്ക് അരക്ഷിതമാകുന്നത് എന്ന ചോദ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ വിവരാവകാശ രേഖ. 2013 മുതല്‍ സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കുത്തനെ കൂടുകയാണ്. 2019ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 362 പോക്‌സോ കേസുകളാണ് കൂടിയത്. എന്നാല്‍ 2020ല്‍ തുടങ്ങിയ കൊവിഡ് കാലത്ത് വര്‍ധനവ് 767ലെത്തി. അതായത് ലോക്ഡൗണ്‍ കാലത്ത് വര്‍ധനവ്. ഇരട്ടിയിലധികമായി കുട്ടികള്‍ വീട്ടുകളില്‍ തന്നെ കഴിഞ്ഞപ്പോള്‍ ചുറ്റുമുള്ള അടുപ്പക്കാരും രക്ഷിതാക്കളില്‍ ചിലരും മൃഗത്തെ പോലെ കുരുന്നുകളോട് പെരുമാറി. ഇത് ആണയിടുന്നതാണ് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതിയെ സമീപിച്ച ഇരകളെ സംബന്ധിച്ച വിവരങ്ങളും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇതിനായി കേരള സ്റ്റേറ്റ് ലീഗ് സര്‍വ്വീസസ് അതോറിറ്റി വഴി ഹൈക്കോടതിയെ സമീപിച്ചത് പത്ത് വയസ്സുകാരി ഉള്‍പ്പടെ 13 പേരാണ്. ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചത്തെ സമയപരിധി കഴിഞ്ഞവരായിരുന്നു ഇവര്‍. ഈ കാലയളവിന് മുന്‍പും, കോടതി അനുമതി ഇല്ലാതെയും മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചും ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നവരുടെ എണ്ണം ഇതിന് പുറമെയാണ്. 40 മുതല്‍ 60 ശതമാനം വരെ പോക്‌സോ കേസുകളിലും അതിക്രമം നടത്തുന്നത് അയല്‍വാസികളടക്കം കുട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവര്‍ എന്നതാണ് നിലവിലെ കണക്കുകള്‍. വീടുകളില്‍ നിന്നും കുട്ടികള്‍ സ്‌കൂളിലേക്ക് എത്തി തുടങ്ങിയപ്പോഴും വര്‍ധനവ് തുടരുന്നുണ്ട്. സ്‌കൂളിലെ കൗണ്‍സിലര്‍മാരോടും കൂട്ടുകാരോടും പല ദുരനുഭവങ്ങളും കുട്ടികള്‍ തുറന്ന് പറഞ്ഞതോടെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വഴിയൊരുങ്ങി എന്നാണ് വിലയിരുത്തല്‍. അതേസമയം 2020ല്‍ കൂടുതല്‍ പോക്‌സോ കോടതികള്‍ നിലവില്‍ വന്നതോടെ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കാര്യമായി കൂടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....