സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ ഇന്ത്യ. ഡല്‍ഹിയില്‍ രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്കു ശേഷം ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. രാജ്യം പുത്തന്‍ ഉണര്‍വിലാണെന്നും അടുത്ത 25 വര്‍ഷം നിര്‍ണായകമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാമി വിവേകാനന്ദനും അദ്ദേഹം ആദരമര്‍പ്പിച്ചു. ഗുരുവടക്കമുള്ള മഹാന്‍മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 75-ാം സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ പരിപാടികള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തി. ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 'ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശ സ്ഥാപനങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിന്റെ കരുത്തുറ്റ അടിത്തറ. സാമ്പത്തിക രംഗത്തുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ പൂര്‍ണമായി പാലിക്കണം. വികസന ആവശ്യത്തിന് വേണ്ടത്ര സമ്പത്ത് ലഭിക്കുമ്പോള്‍ മാത്രമേ ഫെഡറലിസത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഭാഷകളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ദേശീയത. മതനിരപേക്ഷത മറന്നുള്ള ഏത് നിലപാടും സ്വാതന്ത്ര്യസമര ലക്ഷ്യങ്ങളുടെ നിരാകരണമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. ട്വിറ്ററിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. 75 വര്‍ഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനമാണ്. നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള കടം നമ്മള്‍ വീട്ടണം. വൈവിധ്യത്തില്‍ നിന്നാണ് ഇന്ത്യയുടെ ശക്തി പ്രവഹിക്കുന്നത്. താന്‍ ശ്രമിച്ചത് ജനങ്ങളെ ശാക്തീകരിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാല്‍ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. 1) സമ്പൂര്‍ണ വികസിത ഭാരതം. 2) അടിമത്ത മനോഭാവത്തിന്റെ സമ്പൂര്‍ണ നിര്‍മാര്‍ജനം. 3) പാരമ്പര്യത്തിലുള്ള അഭിമാനം. 4) ഐക്യവും ഏകത്വവും. 5) പൗരധര്‍മം പാലിക്കല്‍. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ജന്മസിദ്ധമാണ്. പ്രസംഗത്തില്‍ സവര്‍ക്കറെയും മോദി പരാമര്‍ശിച്ചു. റാണി ലക്ഷ്മി ഭായ് അടക്കമുള്ളവരുടെ വീര്യം സ്വാതന്ത്ര്യപോരാട്ടത്തില്‍ കണ്ടു. ആദിവാസി സമൂഹത്തെ അഭിമാനത്തോടെ ഓര്‍ക്കണം. പൗരന്റെ ഇച്ഛകളെ പൂര്‍ത്തിയാക്കാന്‍ ഭരണകൂടം ശ്രമിക്കണം. ഭാവിതലമുറയെ കാത്തിരിപ്പുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നില്ല. സാമൂഹികമായ ഉണര്‍വ് അടുത്തകാലത്തുണ്ടായി. ജനതാ കര്‍ഫ്യൂ അടക്കം കോവിഡ് പ്രതിരോധ നടപടികള്‍ ഈ ഉണര്‍വിന്റെ ഫലമാണ്. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറിയിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇന്ത്യയില്‍നിന്ന് തേടുന്നു. രാഷ്ട്രീയസ്ഥിരതയുടെ കരുത്ത് ഇന്ത്യ കാണിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അടിമത്ത മനോഭാവത്തില്‍ നിന്ന് ഇന്ത്യ സമ്പൂര്‍ണസ്വാതന്ത്ര്യം കൈവരിക്കണം. ഭാഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദേശീയമായത് നല്ലതും തദ്ദേശീയമായത് മോശവും എന്ന ചിന്ത ഇല്ലാതാകണം. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയില്‍ അഭിമാനിക്കണം. വിദേശ സംസ്‌കാരത്തെ അനുകരിക്കേണ്ട. ഇന്ത്യ എങ്ങനെയോ അങ്ങനെ തന്നെയാകണം. സ്വന്തം മണ്ണിനോട് ചേര്‍ന്നുനിന്നാലേ ആകാശത്തേക്ക് ഉയരാന്‍ കഴിയൂ. കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിന് കാരണം കുടുംബവാഴ്ചയാണ്. രാഷ്ട്രീയത്തിലടക്കം കുടുംബവാഴ്ച ഇല്ലാതാകണം. കുടുംബവാഴ്ച കുടുംബത്തിന്റെ നേട്ടത്തിനാണ്, രാജ്യത്തിന്റെ ഗുണത്തിനല്ല. കുടുംബവാഴ്ചയെ വെറുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....