മരിച്ചെന്ന് കരുതിയ മൂന്ന് വയസുകാരിയ്ക്ക് സംസ്‌കാരച്ചടങ്ങുകള്‍ക്കിടയില്‍ ജീവന്‍ തിരിച്ചുകിട്ടി. മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും മരണം സംഭവിച്ചു. മെക്‌സിക്കോയിലെ വില്ല ഡി റാമോസിലാണ് സംഭവം നടക്കുന്നത്. ഓഗസ്റ്റ് പതിനേഴിനാണ് കാമില റൊക്സാന മാര്‍ട്ടിനെസ് മെന്‍ഡോസ എന്ന കുട്ടി മരണപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. പനി ,ഛര്‍ദ്ദി, വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കാമിലയെ. ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാവ് മേരി ജെയ്ന്‍ മെന്‍ഡോസ ആരോപിച്ചു. കുറച്ചുകൂടി സൗകര്യമുള്ള ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റാന്‍ ആദ്യം പരിശോധിച്ച ശിശുരോഗ വിദഗ്ദ്ധന്‍ നിര്‍ദേശിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് പാരസെറ്റാമോളും ആവശ്യമായ ചികിത്സയും നല്‍കി. എന്നാല്‍ കാമിലയുടെ ആരോഗ്യനില വഷളായി കൊണ്ടേയിരുന്നു. മറ്റൊരു ഡോക്ടറെ കണ്ടപ്പോഴാണ് മരുന്ന് മാറ്റിനല്‍കുകയും ധാരാളം വെള്ളവും പഴങ്ങളും നല്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത്. പക്ഷെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയും ഉണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഏറെനേരമെടുത്താണ് കുട്ടിയ്ക്ക് ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ നല്‍കിയതെന്ന് അമ്മ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് അല്‍പനേരം കഴിഞ്ഞ് നിര്‍ജലീകരണത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനിടെയാണ് കാമിലയെ കിടത്തിയ ഗ്ലാസ് പാനലിന് മുകളില്‍ നീരാവി വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടത്. കുഞ്ഞിന്റെ മരണം ഉള്‍ക്കൊള്ളാനാകാത്തതുകൊണ്ട് തോന്നുന്നതാണെന്ന് പറഞ്ഞ് എല്ലാവരും ഇത് അവഗണിക്കുകയായിരുന്നു. എന്നാല്‍ കാമില കണ്ണുതുറക്കുന്നത് മുത്തശ്ശിയും കണ്ടു. നാഡീ മിടിപ്പ് ഉണ്ടായിരുന്ന കാമിലയെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....