വീടിനടുത്തുള്ള പാർക്കിൽ കളിക്കുന്നതിനിടെ 11 കാരന് നേരെ വളർത്തുനായയുടെ ആക്രമണം. പിറ്റ് ബുൾ ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയുടെ മുഖത്തിന് 200 ഓളം തുന്നലുകൾ വേണ്ടിവന്നു. ഡൽഹി ഗാസിയാബാദിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. ഉടമയായ പെൺകുട്ടിക്കൊപ്പം പാർക്കിൽ എത്തിയ നായ പെട്ടന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നായ കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം. കുട്ടിയുടെ മുകളിലേക്ക് ചാടി വീണ പിറ്റ് ബുൾ മുഖത്ത് കടിച്ചു. മറ്റൊരാൾ ഓടിയെത്തി നായയുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ അപ്പോഴേക്കും കുട്ടിയുടെ മുഖത്തെ ഒരു ഭാഗം നായ കടിച്ചെടുത്തിരുന്നു. ഉടൻ 11 കാരനെ ആശുപത്രിയിൽ എത്തിച്ചു. സെപ്തംബർ 3 ന് നടന്ന ആക്രമണത്തിൽ കുട്ടിയുടെ കുടുംബവും പ്രദേശവാസികളും ശക്തമായി പ്രതിഷേധിച്ചു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ മൃഗത്തെ വളർത്തിയ നായയുടെ ഉടമയിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കി. അതേസമയം ദേശീയ തലസ്ഥാന മേഖലയിൽ വളർത്തുനായ്ക്കളുടെ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിൽ നിന്നുള്ള വളർത്തുനായ്ക്കളുടെ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഡൽഹിയിൽ നിന്നുള്ള ഏറ്റവും പുതിയ സംഭവം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....