ഭൂമിക്കു നഷ്ടപ്പെട്ട ഭീമന്‍ വന്‍കര ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി.ന്യൂസിലാന്‍ഡിനു സമീപം ഏകദേശം നൂറു കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയ്ക്കു നഷ്ടമായെന്നു കരുതപ്പെടുന്ന ഭൂഖണ്ഡ ഭൂമി ശാസ്ത്ര പഠനം നടത്തുന്ന ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയത്. തെക്കന്‍ പസഫിക് സമുദ്രവുമായി കൂടി ചേര്‍ന്ന നിലയിലാണ്. സീലാന്‍ഡിയ എന്നറിയപ്പെടുന്ന ഭൂഖണ്ഡത്തെ തിരിച്ചറിഞ്ഞിരിക്കുന്നത്.1.9 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ സമുദ്രാന്തര്‍ ഭാഗത്താണ് സീലാന്‍ഡിയ വ്യാപിച്ചു കിടക്കുന്നത്.ഏതാണ്ട് 94 ശതമാനം ഭാഗവും കടലിനടിയിലാണ്.ന്യൂസ് ലാന്‍ഡ് മാത്രമാണ് ഭീമന്‍ വന്‍കരയുടെ ഭാഗമായി ഭൂമിക്കു മുകളിലുള്ളത്.ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിലാണ് പഴയ ഭൂഖണ്ഡത്തെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്. ഭൂമിയുടെ പിറവിയില്‍ ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡമൊക്കെ സ്ഥിതി ചെയ്തിരുന്നു എന്നു കരുതപ്പെടുന്ന ഭീമാകാരനായിരുന്ന ഗ്വാണ്ഡ്വാവാന ഭൂണണ്ഡത്തിന്റെ ഭാഗമായിരുന്നു സീലാന്‍ഡിയ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി അതില്‍ നിന്നു തെന്നി മാറിയതാവണം എന്നു വേണം കരുതാന്‍ എന്ന് ജേര്‍ണല്‍ വിശദീകരിക്കുന്നു.സീലാന്‍ഡിയ കണ്ടെത്തിയിരിക്കുന്ന ന്യൂസ്‌ലാന്‍ഡ് ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായല്ല കരുതുന്നത്.ഓസ്ട്രാലേഷ്യ എന്നാണ് ഭുമിശാസ്ത്രപരമായി ഈ ഭാഗത്തിനെ വിളിക്കുന്നത്.തെക്കു പടിയഞ്ഞാറന്‍ ശാന്ത മഹാസമുദ്രത്തിലാണ് ന്യൂസ് ലാന്‍ഡ് സ്ഥിതി ചെയ്യുന്നത്. ഇരുപതു വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് ന്യൂസിലാന്‍ഡിന്റെ ഉല്‍ഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്.പക്ഷെ ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും നമുക്ക് പരിചിതമായ മറ്റ് ഭൂഖണ്ഡങ്ങളുടെ എല്ലാ ലക്ഷണങ്ങളും ന്യൂസിലാന്‍ഡ് ഉള്‍പ്പെട്ടിരുന്ന സീലാന്‍ഡിയയ്ക്കുണ്ടെന്നുള്ളത് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. രണ്ട് പതിറ്റാണ്ടു കാലത്തെ ശാസ്ത്രജ്ഞരുടെ ന്യൂസിലാന്‍ഡിനെക്കുറിച്ചുള്ള വിശദമായ പഠനമാണ് പുതിയ തിരിച്ചറിവുകളിലേക്ക് ശാസ്ത്രലോകത്തെ എത്തിച്ചിരിക്കുന്നത്. ഏഴാമത്തെ വലിയ ഭൂഖണ്ഡം എന്നു തന്നെയാണ് ഇതിന് ശാസ്ത്രജ്ഞന്‍മാര്‍ വിശദീകിരിച്ചിരിക്കുന്നത്.സുനാമിയോ മറ്റേതെങ്കിലും തരത്തിലുള്ള ഭൂമിയുടെ പാളികളിലുണ്ടായ വ്യത്യാസമോ ആകാം സീലാന്‍ഡിയ നഷ്ടമാകാന്‍ കാരണമെന്നും വിശദീകരിക്കുന്നു.പുതിയ ഭൂഖണ്ഡത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം കാത്തിരിക്കുകയാണ് ശാസ്ത്രലോകം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....