രാമേശ്വരത്തിനടുത്തു കടലില്‍ മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളുടെ ബോട്ടിന് നേരെ ശ്രീലങ്കന്‍ സേന നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. തങ്കച്ചിമഠം സ്വദേശി ബ്രിസ്‌റ്റോ (21) യാണ് വെടിയേറ്റ് മരണമടഞ്ഞത്.
ആറ് തൊഴിലാളികള്‍ ഉള്‍പ്പെട്ട മത്സ്യബന്ധന ബോട്ട് കടല്‍ അതിര്‍ത്തി ഭേദിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവെച്ചത്. തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ മത്സ്യബന്ധന തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കെ ശ്രീലങ്കന്‍ സേന ഇക്കാര്യം നിഷേധിച്ചു.
തിങ്കളാഴ്ച രാത്രിയില്‍ മത്സ്യബന്ധനത്തിന് പോയവര്‍ക്ക് നേരെ രാത്രി പത്തരയോടെ ആയിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ സരണ്‍ (37) എന്നയാളെ പരിക്കുകളോടെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയ്ക്കാണ് പരിക്കേറ്റത്. പക്ഷേ അത് വെടി കൊണ്ടുള്ള പരിക്കല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വെടിവെയ്പ്പ് തുടങ്ങിയപ്പോള്‍ തന്നെ തൊഴിലാളികള്‍ തങ്ങളുടെ നേതാവ് സീസു രാജയെ വിളിച്ച് ഇന്ത്യന്‍ തീരദേശ സേനയെ വിവരം അറിയിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചു. എന്നാല്‍ തീരദേശ സേനയ്ക്ക് ഉടനടി എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തൊഴിലാളികള്‍ ബോട്ട് തിരിച്ചു തുഴഞ്ഞ് കരയിലെത്തി. ബ്രിസ്‌റ്റോയുടെ മൃതദേഹം ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴുത്തിനായിരുന്നു വെടിയേറ്റത്. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്ന് കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ വ്യക്തമാക്കി. കരയില്‍ എത്തുമ്പോള്‍ തന്നെ ഇയാള്‍ കുഴഞ്ഞു വീണിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫിഷിംഗ്ജട്ടിയില്‍ മത്സ്യബന്ധന തൊഴിലാളികളുടെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....