News Beyond Headlines

15 Wednesday
May

‘ഓര്‍മ്മയില്ലെ സൂര്യനെല്ലിയിലെ ആ പെണ്‍കുട്ടിയെ…’!

ജിജി കോക്കില്‍
കഴി, അഴീക്കോട്, അടൂര്‍, ഇടമറുക്, പൊന്‍കുന്നം, ജഗതി, വൈക്കം, കരമന, ചെന്നിത്തല, പിണറായി. ഈ സ്ഥലപേരുകള്‍ കേള്‍ക്കുമ്പോള്‍ ശരാശരി മലയാളിക്ക് എന്താണ് തോന്നുന്നത്? സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ മലയാളത്തെ അടയാളപ്പെടുത്തുന്ന ചില സ്ഥലനാമങ്ങളാണിവ. ഈ നാമങ്ങള്‍ മലയാളിക്ക് അഭിമാനവും സന്തോഷവും ചിലര്‍ക്ക് അഹങ്കാരവും പകരുന്നതാണെന്ന് ഓര്‍ക്കുക.
ഇനി, ഈ പേരുകളില്‍ക്കൂടി കണ്ണോടിക്കുക. പന്തളം, സൂര്യനെല്ലി, വിതുര, കിളിരൂര്‍, തോപ്പുപടി, പൂവരണി, കുണ്ടറ. തല കുനിഞ്ഞ് പോകുന്നില്ലെ...? കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനകത്ത് ഇങ്ങനെയാണ് കേരളം മാറിയത്. നമ്മുടെയൊക്കെ ചില സ്ഥലപ്പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ നാണക്കേടും അറപ്പും പുച്ഛവും തോന്നിത്തുടങ്ങി. ഇത് എന്തുകൊണ്ട്...? പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ള ലൈംഗീക ആഭാസങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട ചില സ്ഥലനാമങ്ങളാണിവ. ഇരയെ തിരിച്ചറിയാതിരിക്കാന്‍ നാം ചെയ്യുന്ന ഈ വിദ്യകൊണ്ട് ചില നാടുകള്‍ക്ക് തന്നെ നാണക്കേടാവുകയാണ്. എന്നാല്‍ ഈ നാണക്കേട് ഇത്തരം ലൈംഗീകവൈകൃതങ്ങള്‍ക്ക് ഒരു കുറവും വരുത്തുന്നില്ല. എന്നുമാത്രമല്ല, ദിനംപ്രതി കൂടി വരികയാണ്.
മാനവികതയിലും സംസ്കാരത്തിലും ഔന്നത്യം പുലര്‍ത്തുന്നവരെന്ന് അഹങ്കരിക്കുന്നവരാണ് മലയാളികള്‍. ഈ വിശേഷണവുമായി ഒരുതരത്തിലും യോജിച്ചുപോകുന്നതല്ല കൊച്ചുകുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുംനേരെ വര്‍ധിച്ചുവരുന്ന ലൈംഗിക ആക്രമണങ്ങള്‍. സ്വന്തം കുടുംബത്തിനകത്തുപോലും ലൈംഗികവേട്ട നടത്തുന്ന മനോവൈകൃതക്കാരെ മാറ്റിനിര്‍ത്തിയാല്‍പോലും കേരളത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം ചെറുതല്ലെന്ന് കാണാന്‍ കഴിയും. ഈ അവസ്ഥയിലേക്ക് നാടിനെ നയിക്കുന്ന മദ്യാസക്തി, മയക്കുമരുന്ന്, ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള ഘടകങ്ങളെ ഗൗരവപൂര്‍വമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് സഹായകമാകുന്ന സാമൂഹ്യസാഹചര്യങ്ങളെ കണ്ടെത്തി വേരോടെ പിഴുതെറിയണം.
'ഓര്‍മ്മയില്ലെ സൂര്യനെല്ലിയിലെ ആ പെണ്‍കുട്ടിയെ...'. കേരളത്തിലെ പുരുഷന്‍മാരാല്‍ 40 ദിവസം 42 പേരാല്‍ പീഡിപ്പിക്കപ്പെട്ട 16 കാരി. അവള്‍ നമ്മുടെ ഇടയില്‍ ഇപ്പോഴും ആരും തന്നെ തിരിച്ചറിയരുത് എന്ന പ്രാര്‍ത്ഥനയോടെ ഭയം നിഴലിച്ച കണ്ണുകളുമായി ജീവിച്ചിരിക്കുന്നു. അവളോടൊപ്പം നിഴലായി രോഗികളായ അവളുടെ മാതാപിതാക്കളും. പ്രബുദ്ധകേരളം അവള്‍ക്കും അവളുടെ മാതാപിതാക്കള്‍ക്കും അയിത്തം കല്‍പ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ സൂര്യനെല്ലി കേസ് ഒന്ന് പുനര്‍വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും.
കേരളത്തില്‍ ഇത്രയധികം ചര്‍ച്ചചെയ്യപ്പെട്ട ആദ്യത്തെ ലൈംഗീകപീഡന കേസ്സായിരുന്നു സൂര്യനെല്ലി കേസ്. അന്ന് ആ കേസ്സിനോട് സമൂഹം കാണിച്ച നിസ്സംഗതയല്ലെ ഇത്രയധികം പീഡന കേസുകള്‍ കേരളത്തില്‍ തുടര്‍ക്കഥയാകാന്‍ കാരണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സൂര്യനെല്ലി കേസ് ഇവിടെ റിപോസ്റ്റ് മോര്‍ട്ടം ചെയ്യുകയല്ല എന്ന് പ്രത്യേകം പറയട്ടെ. ഇന്നത്തെ സമൂഹം അറിയണം അവള്‍ 'സൂര്യനെല്ലി പെണ്‍കുട്ടി' ആയിരുന്നില്ല. അവള്‍ ഒരച്ഛനും അമ്മയ്ക്കും പിറന്ന ഓമനത്തമുള്ള മകള്‍ ആയിരുന്നു. അവള്‍ക്ക് എല്ലാവരുടേയും കേള്‍ക്കെ വിളിക്കാന്‍ കൊള്ളാവുന്ന നല്ലൊരു പേരുണ്ടായിരുന്നു. ഇന്നവള്‍ക്ക് പേരില്ല, നാടില്ല, ബന്ധുക്കളില്ല, മതമില്ല, ചടങ്ങുകളില്ല, ആഘോഷമില്ല...!തിരിച്ചറിയുന്നവരാകട്ടെ അവള്‍ക്കെതിരെ മുഖം തിരിക്കുന്നു.
2005 ജനുവരിയില്‍ സൂര്യനെല്ലി കേസിന്റെ വിധിപ്രഖ്യാപന വേളയില്‍ കേരള ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജി പറയുകയുണ്ടായി 40 ദിവസത്തോളം ഒരാളുടെ സമ്മതമില്ലാതെ പീഡിപ്പിക്കുമോ..? രക്ഷപ്പെടാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് രക്ഷപ്പെട്ടില്ല...? അവസാനം 36 പ്രതികളില്‍ 35 പേരെയും ഹൈക്കോടതി വെറുതെ വിട്ടു. പതിനാറ് കാരിയെ 'ബാലവേശ്യ' എന്ന് പോലും വിളിച്ച് സമൂഹം അധിക്ഷേപിച്ചു. ആ പെണ്‍കുട്ടി മോശക്കാരി ആയിരുന്നുവെങ്കില്‍ മുഖം മറച്ച് സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കിട്ടിയ പ്യൂണ്‍ ജോലിയില്‍ മാത്രം ഒതുങ്ങില്ലായിരുന്നു അവളുടെ ജീവിതം. മാധ്യമങ്ങളും പൊതുസമൂഹവും അവളെ ഏറ്റെടുത്ത് ഒരു സെലിബ്രേറ്റി ആക്കിയേനെ.
അവള്‍ എങ്ങനെ സൂര്യനെല്ലി പെണ്‍കുട്ടിയായി...?
1996 ജനുവരി 18 ഇടുക്കി ജില്ലയിലെ സൂര്യനെല്ലി എന്ന സ്ഥലത്തു നിന്നും 16 കാരിയായ പെണ്‍കുട്ടിയെ രാജു എന്ന ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.
1996 ഫെബ്രുവരിയില്‍ അഡ്വ.ധര്‍മ്മരാജന്‍, ഉഷ എന്നിവര്‍ക്ക് രാജു പെണ്‍കുട്ടിയെ കൈമാറുന്നു. പിന്നീട് അങ്ങോട്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി 40 ദിവസം 42 പേര്‍ പീഡിപ്പിച്ചു.
41 ാം ദിവസം ശരീരം മുഴുവന്‍ പഴുത്ത് ചോരവാര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്ക് തിരിച്ച് കിട്ടി.
1999 ല്‍ സൂര്യനെല്ലി കേസ് മുന്‍നിര്‍ത്തി സംസ്ഥാനത്ത് ആദ്യമായി സ്ത്രീപീഡന കേസുകള്‍ക്ക് ഒരു പ്രത്യേക കോടതി രൂപവത്ക്കരിച്ചു. ഈ കോടതി സൂര്യനെല്ലി കേസിലെ പ്രതികളായ 36 പേര്‍ക്ക് 13 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
2005 ജനുവരിയില്‍ കേരള ഹൈക്കോടതി ഒരാളെ ഒഴിച്ച് 35 പ്രതികളേയും വെറുതെ വിട്ടു.
2000ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് പെണ്‍കുട്ടിക്ക് ദേവികുളം ഐഎസിയിലും പിന്നീട് ചങ്ങനാശ്ശേരി സെയില്‍സ് ടാക്‌സ് ഓഫീസിലും പ്യൂണായി ജോലി നല്‍കി.
2005 ല്‍ പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
2010 ല്‍ വി.എസ്സിന്റെ കാലത്ത് തന്നെ സ്വന്തം ഓഫീസിലെ സാമ്പത്തിക തിരിമറിയുടെ പേരില്‍ സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ ആരോപണം ഉയര്‍ന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 2011 നവംബര്‍ നാലിന് പെണ്‍കുട്ടിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
2012 ല്‍ ബസ്സ് കാത്ത് നിന്ന പെണ്‍കുട്ടിയെ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്തു.
2012 ഫെബ്രുവരി 18 വരെ ജയില്‍ വാസം. പിന്നീട് ഇതിന്റെ പേരില്‍ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.
സൂര്യനെല്ലി പെണ്‍കുട്ടിയെ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ നടുറോഡില്‍ വെച്ച് പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ട് പോകുന്നതുവരെ ആര്‍ക്കും അറിയില്ലായിരുന്നു അവളാണ് സൂര്യനെല്ലിയിലെ ആ പെണ്‍കുട്ടിയെന്ന്. നമ്മുടെ വൃത്തികെട്ട പൊലീസ് നയം. അവിടെയും അവളെ അപമാനിതയാക്കി. ഈ കേസ്സില്‍ ജഡ്ജിയുടെ ഭാഗത്ത് നിന്നുപോലും സ്ത്രീ വിരുദ്ധ നിലപാടാണ് ഉണ്ടായത്. അവളുടെ കൈയില്‍ അന്‍പത് രൂപ ഉണ്ടായിരുന്നില്ലെ, ഏതെങ്കിലും സമയത്ത് രക്ഷപ്പെടാമായിരുന്നില്ലെ...? എന്നായിരുന്നു അന്നത്തെ ജഡ്ജിയുടെ ചോദ്യം. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം ഉണ്ട്, 16 വയസ്സുള്ള പെണ്‍കുട്ടിയെ 40 ദിവസം 42 പേര്‍ പീഡിപ്പിച്ചു. 41 ാമത്തെ ദിവസമാണ് മാതാപിതാക്കള്‍ക്ക് കുട്ടിയെ തിരികെ കിട്ടുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ പഴുത്ത് നീര് വെച്ച് രക്തം പൊടിക്കുന്ന സ്ഥിതിയായിരുന്നു. പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങള്‍ പഴുത്ത് തൊട്ടാല്‍ രക്തം പൊടിയുന്ന അവസ്ഥ. ഈയൊരവസ്ഥയിലുള്ള കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പീഡനത്തിന് നിന്ന് കൊടുത്തതെന്ന് ഒരു ന്യായാധിപന്‍ പറയുമ്പോള്‍. ശക്തമായ ഒരു നീതി ന്യായ വ്യവസ്ഥിതി നമ്മുക്ക് ഉണ്ട് എന്ന് പറയുന്നതില്‍ എന്ത് പ്രസക്തിയാണ് ഉള്ളത്. ആര്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങള്‍..?
സൂര്യനെല്ലി കേസില്‍ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം ഉന്നത കോണ്‍ഗ്രസ് നേതാവ് തന്നെ കുമളി ഗസ്റ്റ് ഹൗസ്സില്‍വെച്ച് പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ ആവര്‍ത്തിച്ചുള്ള മൊഴിയാണ്. കേസില്‍ ശിക്ഷ അനുഭവിച്ച ഏക പ്രതി ധര്‍മ്മരാജനും ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഈ ഉന്നത നേതാവിനെ കുമളി ഗസ്റ്റ് ഹൗസ്സില്‍ അന്ന് കണ്ടതിന് സാക്ഷിമൊഴിയുമുണ്ട്. 2013 ഫെബ്രുവരി 4ന്‌ NDTV യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ്‌ പി.ജെ കുര്യന്‍ കേസിനെതിരെ വളരെ പ്രകോപിതനായാണ് പ്രതികരിച്ചത്. 'താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല. പത്രത്തില്‍ തന്റെ ഫോട്ടോ കണ്ടിട്ട് താനാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. പരമോന്നത നീതിപീഠം തന്നെ തെറ്റ് കാരനല്ലെന്ന് വിധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസിന് ഇനിയൊരു പുനരന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്ന്' പറഞ്ഞ അദ്ദേഹം പ്രകോപിതനായി ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്. ഇക്കാര്യത്തിലെ വസ്തുത എന്തും ആയിക്കൊള്ളട്ടെ. സാമാന്യയുക്തിക്ക് നിരക്കാത്ത ഒരു കാര്യം പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 40 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിക്ക് ആ ഉന്നതനോട് എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമുണ്ടോ...? അല്ലെങ്കില്‍ ഈ സംഭവത്തിന് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയ കളിയുണ്ടോ...? ഒന്നും വ്യക്തമല്ല. പക്ഷെ, ആളും തരവും നോക്കി നീതിയും ന്യായവും മാറുമെന്ന പൊതുധാരണയ്ക്ക് ഈ സംഭവം ഇടയാക്കിയിട്ടുണ്ട്. അധികാരം ഉള്ളവനും ഇല്ലാത്തവനും രണ്ടാണ് നിയമം. അതൊരു വസ്തുത തന്നെയാണ്. എന്ത് വന്നാലും സ്വാധീനം ഉള്ളവര്‍ രക്ഷപ്പെടുമെന്ന ന്യായം ചൂണ്ടിക്കാട്ടി സാധാരണക്കാരായ പ്രതികളും ആ നിഴലില്‍ രക്ഷപ്പെടുന്നു. പൊതുവേദികളില്‍ ആഞ്ഞടിച്ചതുകൊണ്ടോ, പത്രങ്ങളില്‍ അച്ച് നിരത്തിയിട്ടോ, ചാനലുകളില്‍ അന്തിചര്‍ച്ച നടത്തിയിട്ടോ ഇതിന് മാറ്റമുണ്ടാകില്ല. ഈ അവസ്ഥയ്‌ക്കൊരു മാറ്റം വരണമെങ്കില്‍ സമൂഹം കൂട്ടമായി ചിന്തിക്കണം.
സൂര്യനെല്ലി പെണ്‍കുട്ടിയെപ്പറ്റി അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ സുജ സൂസന്‍ ജോര്‍ജ്ജ് ഹെഡ്‌ലൈന്‍ കേരളയുമായി സംസാരിച്ച പ്രസക്തഭാഗങ്ങള്‍ :
"ഒരു പ്രശ്‌നം ഉണ്ടാകുമ്പോഴാണ് ഈ പെണ്‍കുട്ടിയെ പറ്റിയൊക്കെ മാധ്യമങ്ങളും സമൂഹവും ചിന്തിക്കുന്നത്. ഒരു ഇരയെ കിട്ടിയാല്‍ ആ ഇരയെ അങ്ങ് കൊണ്ടാടുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ആ കുട്ടിയോടും വീട്ടുകാരോടും പെരുമാറുന്നതില്‍ സമൂഹം ഇപ്പോള്‍ അല്പം മാറിയിട്ടുണ്ട്. എങ്കിലും അതിനെ പൂര്‍ണ്ണമായൊരു മാറ്റം എന്ന് പറയാനാവില്ല. മുമ്പത്തെ അവസ്ഥയില്‍ നിന്നും ഒരല്പം മാറ്റം അത്രമാത്രം. അതുകൊണ്ട് തന്നെ ഒരു മാധ്യമങ്ങളുടെ മുമ്പിലും ആ പെണ്‍കുട്ടിയെ ഇനി കൊണ്ടുവരില്ല. പെണ്‍കുട്ടികള്‍ കരാട്ടേ പഠിച്ചതുകൊണ്ട് ശക്തി ഉള്ളവള്‍ ആകുന്നില്ല. പുരുഷാധിപത്യത്തില്‍ നിന്ന് അവള്‍ സ്വയം വിമോചിതയാകണം. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയും സഹോദരിയും അവിവാഹിതരായി തുരടുമ്പോള്‍ മാതാപിതാക്കളുടെ കാലശേഷം ഇനി എന്ത് എന്ന ചോദ്യം ഒരു നീറ്റലായി മനസ്സിലുണ്ട്. പക്ഷെ, വിവാഹിതരായാല്‍ ആ പുരുഷന്‍മാരില്‍ നിന്നും അവര്‍ക്ക് സംരക്ഷണം കിട്ടും എന്ന കാര്യത്തില്‍ എന്താണ് ഉറപ്പ്. ആ കുടുംബത്തെപ്പറ്റി ഒന്ന് അന്വേഷിക്കുവാന്‍ ആരു ഇല്ല. ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്നു.അതുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ ആണായാലും പെണ്ണായാലും പരസ്പരം ബഹുമാനിക്കാനാണ് ആദ്യം പഠിപ്പിക്കേണ്ടത്..."
സൂര്യനെല്ലിയിലെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് ഈ കാലഘട്ടത്തിലായിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ച് പോവുകയാണ്. എങ്കില്‍ അവള്‍ക്ക് അല്പമെങ്കിലും നീതി ലഭിക്കുമായിരുന്നു. അന്ന് അവള്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല. നീതിപീഢം ഉള്‍പ്പടെ അവളെ കുറ്റപ്പെടുത്തി. സഹോദരി മാപ്പ് എന്ന് ഒറ്റ വാക്കില്‍ ഒതുങ്ങില്ല ഒന്നും. സമൂഹത്തിന്റെ മുമ്പില്‍ തല ഉയര്‍ത്തി ജീവിക്കുവാനുള്ള അവകാശം നിനക്കും ഉണ്ട്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്ക്് എന്താണ് കൂടുതലായിട്ടുള്ളത്. അവളെ സമൂഹം ഇത്ര വേറിട്ട് കാണാന്‍. പേ പിടിച്ച കുറെ തെരുവ് നായ്ക്കള്‍ സ്‌ക്കൂളില്‍ പോയ കുട്ടിയെ കടിച്ചു. അതിന് കുട്ടി എന്ത് പിഴച്ചു. ഈ സംഭവത്തില്‍ ഇത്രമാത്രം വിചാരിച്ചാല്‍ മതി. ഞാനാണ് സൂര്യനെല്ലിയിലെ ആ പെണ്‍കുട്ടി എനിക്കും ജീവിക്കുവാനുള്ള അവകാശമുണ്ട് എന്ന് ധൈര്യപൂര്‍വ്വം മുന്നോട്ട് വന്ന് പറയുകയാണ് വേണ്ടത്. അങ്ങനെയെങ്കിലും ആ പേപ്പട്ടികള്‍ വിഷപല്ലുകള്‍ കാട്ടി ചിരിച്ച് സമൂഹത്തിന്റെ മുമ്പില്‍ വരാന്‍ അറയ്ക്കട്ടെ...! സുജ ടീച്ചര്‍ പറഞ്ഞതുപോലെ നമ്മുടെ കുഞ്ഞുങ്ങളെ നമ്മുക്ക് പരസ്പര ബഹുമാനമുള്ളവരാക്കി വളര്‍ത്താം. അവരുടെ നല്ല നാളെയ്ക്കായി.
തുടരും....
നാളെ.."ഇരയും വേട്ടക്കാരും..."

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....