ഉണ്ണി, ലണ്ടന്‍
എല്ലാം സുരക്ഷിതമെന്നു കരുതപ്പെട്ട ലണ്ടനില്‍ പാര്‍ലമെന്റ് സമുച്ചയത്തോട് തൊട്ടു ചേര്‍ന്ന സകല സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ആക്രമണകാരി അഴിഞ്ഞാടിയപ്പോള്‍ ലണ്ടന്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു വിറച്ചു.ഐഎസിന്റെ ചാവേര്‍ പോരാളിയെന്നു കരുതപ്പെടുന്ന ഖാലിദ് മസൂദ് വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലൂടെ കാറില്‍ ചീറിപ്പാഞ്ഞ് വന്ന് നാലു പേരുടെ ജീവനാണ് അപഹരിച്ചത്.മൂന്നു സാധാരക്കാരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമാണ് ഇയാളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പാര്‍ലമെന്റ് മന്ദിരത്തിനു സമീപം സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പിച്ച് അകത്തേയ്ക്കു കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിയേറ്റ് ആക്രമിയും കൊല്ലപ്പെട്ടു.എന്നാല്‍ ഇവിടെ ബാക്കിയാകുന്നത് മസൂദ് യതാര്‍ത്ഥത്തില്‍ ഐഎസ് ചാവേറായിരുന്നോയെന്നും ആക്രമണം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നോ എന്നുള്ള ചോദ്യമാണ് .ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ചില ചോദ്യങ്ങള്‍ക്കു കൂടി കൃത്യമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.
ലണ്ടനില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഖാലിദ് മസൂദ് മയക്കു മരുന്നിനടിമപ്പെട്ട് മാനസിക നില തെറ്റിയ വ്യക്തിയായിരുന്നു എന്നുമാണ്.ഇയാളുടെ ജീവിതം കുത്തഴിഞ്ഞതായിരുന്നു.ലണ്ടനിലെ കെന്റില്‍ ക്രിസ്തീയ മതവിശ്വാസത്തില്‍ ജനിച്ച അഡ്രിയാന്‍ ഏലാം എന്ന ഇയാള്‍ പിന്നീട് മുസ്ലീം സമുദായത്തിലേക്ക് മതപരിവര്‍ത്തനം നടത്തി.കുറ്റകൃത്യങ്ങള്‍ ഇയാളുടെ കൂടെപ്പിറപ്പായിരുന്നു.നിരവധി തവണ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ട് ജയില്‍ വാസം അനുഭവിച്ചു.മൂന്നു തവണ ഇയാള്‍ ലണ്ടനിലെ പലയിടങ്ങളിലായാണ് ജയിലില്‍ കിടന്നത്.ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ ഖാലിദ് വളരെ മാന്യനെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ ഒരു തൊഴിലും വേഷാഭൂഷാദികളും സ്വീകരിച്ചു.ഇംഗ്ലീഷ് അധ്യാപകനെന്ന നിലയില്‍ പൊതുജനസമ്മിതിനേടിയെടുത്തു. ബര്‍മിംഗ്ഹാമിലെ ഇയാളുടെ വാസസ്ഥലത്തിനു സമീപത്തുള്ളവരോട് വളരെ നല്ല രീതിയില്‍ ഇടപെട്ടിരുന്ന ഇയാള്‍ പക്ഷെ ക്രമിനലാണെന്ന ഒരു സൂചന പോലും ആര്‍ക്കും ലഭിച്ചില്ല.
ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിദിന്റെ പൂര്‍വ്വ ചരിത്രമന്വേഷിച്ച പൊലീസുദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടി.അധ്യാപകനെന്ന നിലയില്‍ പേരെടുത്ത ഇയാള്‍ക്ക് ലണ്ടനില്‍ ഒരു സര്‍വ്വകലാശാലാ ബിരുദവും ഉണ്ടായിരുന്നില്ല.മുസ്ലിം മതവിശ്വാസം സ്വീകരിച്ച ഇയാള്‍ ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളോ ജിവിതചര്യയോ ഒരിക്കലും പിന്തുടര്‍ന്നില്ല എന്ന വാസ്തവവും പുറത്തു വന്നു.
ടി വി ചാനലുകളിലൂടെ ആക്രമിയുടെ ഫോട്ടോ കണ്ട അയല്‍വാസികളാണ് ഏറെ അമ്പരന്നത്.ഈ കൊടുംകുറ്റവാളിയായിരുന്നോ തങ്ങളുടെ അയല്‍വാസിയിയാരുന്നത് എന്നു കണ്ട അവരും ഞെട്ടി.കുറ്റകൃത്യവാസനയും മയക്കു മരുന്നും ചേര്‍ന്ന് ഖാലിദിനെ കൊടുംക്രൂരനാക്കിയതെന്നാണ് പൊലീസ് വിലയിരുത്തല്‍.എന്നാല്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്ന ഇയാള്‍ക്ക് അവിടെ വെച്ച് ഏതെങ്കിലും തരത്തില്‍ ഐഎസിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ ആകൃഷ്ടിനായി ആക്രമണത്തിനു തുനിഞ്ഞതാണോ എന്നും ഇതുവരെ വ്യക്തതതയില്ല. എന്നാല്‍ ഇതിലെല്ലാമുപരി ആക്രമണത്തിനുത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.ആക്രമി ഖാലിദ് മസൂദെന്നയാള്‍ ഇത്രയും വലിയൊരു ആക്രമണം മാനസീക വിഭ്രാന്തിയില്‍ ചെയ്തതാണെങ്കില്‍ ലണ്ടന്‍ പോലുള്ള അതീവ സുരക്ഷാ നഗരം പോലും തങ്ങളുടെ അധീനതയിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ഐ എസിന്റെ ഭാഗത്തു നിന്നുണ്ടാകും.ആരും എങ്ങും സുരക്ഷിതരാകാതിരിക്കാന്‍ ഐഎസ് ഒരുക്കുന്ന തന്ത്രമാണോ ഖാലിദ് നടപ്പാക്കിയത് അതോ ഒരു നിമിഷം തലച്ചോറില്‍ മയക്കുമരുന്നും ഐഎസ് പ്രത്യയശാസ്ത്രങ്ങളും കൂടിക്കുഴഞ്ഞ് ഖാലിദ് സ്വയം നടത്തിയ ആക്രമണമാണോ ഇതിനു പിന്നിലെന്നും വ്യക്തമല്ല
ബ്രിട്ടന്‍ ആക്രമണവും ഐ എസിന്റെ പങ്കും വരും ദിവസങ്ങളില്‍ അന്താരാഷ്ട്രാ തലത്തില്‍ വലിയ പ്രതിസന്ധികള്‍ തന്നെ സൃഷ്ടിച്ചേക്കും.ഭീകരാക്രമണ പദ്ധതികള്‍ മുന്നില്‍ കണ്ട് ആറു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ലാപ്‌ടോപ്പും ടാബ്‌ലെറ്റും ഉള്‍പ്പടെയുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നിരോധിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ ആക്രമണം നടന്നതെന്നതു കൊണ്ടും ഭീകരാക്രമണ പദ്ധതികള്‍ക്ക് ഇസ്ലാമിക് സ്റ്റേററ് ഏതു മാര്‍ഗവും സ്വീകരിക്കും എന്ന മുന്നറിയിപ്പാണോ ഇത്തരത്തിലുള്ള ആക്രമണത്തിനു പിന്നിലെന്നും കരുതുന്നുണ്ട്.കാരണം കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് പായിച്ചു കയറ്റിയും കത്തി ഉപയോഗിച്ച് കുത്തിയുമാണ് ഖാലിദ് ആക്രമണം നടത്തിയത്.അടുത്തത് ഐഎസ് പിന്‍തുടരുന്നത് തീവ്രമുസ്ലീം മത നിലപാടുകളാണെങ്കിലും മുസ്ലിം സമുദായവും ഖുറാനും അനുശാസിക്കുന്ന നിയമങ്ങള്‍ക്ക് പൂര്‍ണായി വിധേയരായല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്.പിന്നെ ഖാലിദ് ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ ജനിച്ച് മുസ്ലീമാകുകയും ജയില്‍ വാസമനുഭവിക്കുകയും ചെയ്ത ആളാണ്.ഐ എസ് തങ്ങളിലേക്ക് ആക്യഷ്ടരാക്കുന്ന യുവാക്കളില്‍ ഭൂരിഭാഗവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നു കൂടി കണക്കിലെടുക്കുമ്പോള്‍ ഐഎസ് തന്നെയാണ് ലണ്ടന്‍ ആക്രമണത്തിനു പിന്നിലെന്നു കരുതാം.എന്നാല്‍ ആയുധങ്ങളില്ലാതെ ഒറ്റയാള്‍ പോരാളിയായി ഇതുവരെ ഒരു ഐഎസ് ആക്രമണങ്ങളും നടന്നിട്ടില്ലെന്നത് ഇതിനു പിന്നില്‍ മനോരോഗിയായ ക്രമിനലിന്റെ ക്രൂരത മാത്രമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....