News Beyond Headlines

15 Wednesday
October

ഒരു ദിവസം മാത്രം ബാക്കി,എസ് ബി റ്റി ഓര്‍മ്മകളിലേയ്ക്ക്

ഗൃഹാതുരകളില്‍ അഭിരമിക്കുന്ന മലയാളിക്ക് ആ പട്ടികയില്‍ നിരത്താന്‍ ഒന്നു കൂടി.'സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍',ഇനി ഓര്‍മ്മകളില്‍. പ്രതാപകാലം ചരിത്രത്താളുകളില്‍ കുറിച്ചിട്ട് കേരളത്തിന്റെ സ്വന്തം സ്റ്റേറ്റ് ബാങ്ക് ഇന്നു കൂടി മാത്രം.'ഉടനെ തന്നെ ആഗോള ബാങ്കിംഗ്‌സേവനം നിങ്ങള്‍ക്കാസ്വദിക്കാം,അതും നമ്മുടെ പരമ്പരാഗത ഊഷ്മളതയോടെ ',എന്നെഴുതിയ എസ് ബി റ്റിയുടെ അവസാന പരസ്യവാചകങ്ങള്‍ കൂടി ഇന്നത്തെ പത്രത്താളുകളില്‍ വന്നതോടെ ഇന്‍ഡ്യയിലേ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ ആയി നാളെ മുതല്‍ എസ് ബി റ്റി കള്‍ മാറും.
ചിത്തിര തിരുനാളില്‍ നിന്നു തുടക്കം
തിരുവതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളില്‍ അദ്ദേഹത്തിന്റെ രാജ്യത്തിന് സ്വന്തമായൊരു ബാങ്ക് എന്ന ചിന്തയുടെ സ്വപ്ന സാക്ഷാത്കാരത്തില്‍ നിന്നായിരുന്നു കേരള ജനത ഇന്നു വരെ കണ്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തുടക്കം.കേരളം രൂപം കൊള്ളുന്നതിനു ഒരു പതിറ്റാണ്ടു മുന്‍പ് 1945 സെപ്റ്റംബര്‍ 12ന് ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡെന്ന പേരില്‍ എസ് ബി റ്റി നിലവില്‍ വന്നു.തന്റെ രാജ്യത്തെ കൊള്ളപ്പലിശക്കാരില്‍ നിന്നു മോചിപ്പിക്കുന്നതിനാണ് ചിത്തിര തിരുനാള്‍ ഇത്തരത്തിലൊരു ബാങ്കിന് തുടക്കം കുറിച്ചത്.മൂലധനത്തിന്റെ 30% തിരുവതാംകൂര്‍ ഭരണാധികാരിയുടെ വകയായും ബാക്കി 4000 ഓഹരി ഉടമകളുടെ നിക്ഷേപമായും മുതല്‍ മുടക്കിയാണ് ബാങ്കിന് തുടക്കം കുറിക്കുന്നത്.1946 ല്‍ 'ദ ട്രാവന്‍കൂര്‍ ബാങ്ക്'എന്ന പേരില്‍ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കായി ഉയര്‍ത്തപ്പെട്ടു.പിന്നീട് ഇംപീരയല്‍ ബാങ്കിനെ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് കൊണ്ടു വന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയായി നാമകരണം ചെയ്യുകയും ബാങ്കിനെ സംബന്ധിക്കുന്ന സബ്‌സിഡിയറി ക്ട് നിലവില്‍ വരികയും ചെയ്തതോടെ 1960 ജനുവരിയില്‍ ഈ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറായി മാറി.
എസ് ബി റ്റിയുടെ ചരിത്രം,വളര്‍ച്ചയുടെ നാള്‍ വഴികള്‍
അറുപതുകളുടെ തുടക്കത്തില്‍ എസ് ബി റ്റി എന്നു പേരു സ്വീകരിച്ച ബാങ്കിന് പിന്നീട് നാട്ടുകാരുടെ ബാങ്കെന്ന നിലയിലേക്കുയരാന്‍ കാലതാമസമുണ്ടായില്ല.അക്കാലത്ത് നിലവിലുണ്ടായിരുന്ന പല ബാങ്കുകളും തകര്‍ന്ന് തരിപ്പണമായത് സ്റ്റേറ്റ് ബാങ്കിന്റെ വളര്‍ച്ചയെ വലിയ രീതിയില്‍ സഹായിച്ചു.ലക്ഷക്കണക്കിന് ഇടപാടുകാരുടെ സ്വപ്നവും ആശ്വാസവുമായിരുന്ന പാലാ സെന്‍ഡ്രല്‍ ബാങ്ക് പൊളിഞ്ഞത് എസ്ബിറ്റിയെ ഏറെ സഹായിച്ചു.മാസങ്ങള്‍ക്കുള്ളില്‍ പ്രധാനപ്പെട്ട ബാങ്കുകളായ ദ ട്രാവന്‍കൂര്‍ ഫോര്‍വേര്‍ഡ് ബാങ്ക് ലിമിറ്റഡ്,ദ കോട്ടയം ഓറിയന്റ് ബാങ്ക് ലിമിറ്റഡ്,ദ ബാങ്ക് ഓഫ് ന്യൂ ഇന്‍ഡ്യാ ബാങ്ക് ലിമിറ്റഡ് എന്നിവയ്‌ക്കെതിരെ മോറട്ടോറിയം പ്രഖ്യാപിക്കുകയും പിന്നീട്ഈ ബാങ്കുകളെ എസ്ബിറ്റിയിലേക്ക് ലയിപ്പിക്കുകയും ചെയ്തു,ലയിപ്പിക്കുന്ന ബാങ്കുകളുടെ എണ്ണം ഇവിടെ അവസാനിച്ചില്ല.ദ വാസുദേവ വിലാസം ബാങ്ക്,ദ കൊച്ചിന്‍ നായര്‍ ബാങ്ക് ലിമിറ്റഡ്,ദ ലാറ്റിന്‍ ക്രിസ്റ്റ്യന്‍ ബാങ്ക് ലിമിറ്റഡ്,ദ ചമ്പക്കുളം കാത്തലിക് ബാങ്ക് ലിമിറ്റഡ്,ബാങ്ക് ഓഫ് ആലുവ ലിമിറ്റഡ്,ദ കാന്‍ഡിയന്‍ സിറിയന്‍ ബാങ്ക് ലിമിറ്റഡ് എന്നിവ എസ്ബിറ്റിയിലേക്ക് ലയിച്ചു.അങ്ങനെ എസ്ബിറ്റിയുടെ ശാഖ കേരളത്തിലുട നീളം വ്യാപിച്ചു
സംസ്ഥാനത്തിനൊപ്പം നടന്ന ബാങ്ക്
സംസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ എസ്ബിറ്റി വലിയ പങ്കാണ് വഹിച്ചത്.കേരളത്തിന്റെ സാമ്പത്തിക ശ്രോതസായി തന്നെ എസ് ബി റ്റി മാറി എന്നു തന്നെ പറയണം.സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലും സാമൂഹിക സാംസ്‌ക്കാരിക മേഖലകളില്‍ ബാങ്ക് സജീവമായി തന്നെ നിലകൊണ്ടു.സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കെന്ന ഖ്യാതിയിലാണ് എസ്ബിറ്റി വളര്‍ന്നു പന്തലിച്ചത്.സംസ്ഥാനത്തുടനീളം ശാഖകള്‍ ആരംഭിച്ചു.തുടര്‍ന്ന് പൊതു സ്വകാര്യ സംരഭകര്‍ക്ക് വായ്പകള്‍ നല്‍കി.സംസ്ഥാനത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് വലിയ പങ്കു വഹിക്കുന്ന രീതിയിലാണ് ഈ വായ്പകളൊക്കെ നല്‍കിയത്.വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് വായ്പകള്‍ നല്‍കി,കാര്‍ഷിക വികസനത്തിന് സംസ്ഥാനത്തെ കര്‍ഷകരെ സഹായിച്ചു.വായ്പകളും നിക്ഷേപങ്ങളും ഒരേ അനുപാതത്തില്‍ നിലനിര്‍ത്തി.മറ്റു പൊതുമേഖലാ ബാങ്കുകള്‍ വായ്പകള്‍ നല്‍കാതിരുന്ന സാഹചര്യത്തിലും എസ്ബിറ്റി ഇടപാടുകാര്‍ക്ക് തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിച്ചു. ചെറുകിട ബാങ്കായി പ്രവര്‍ത്തനമാരംഭിച്ച് അധിക കാലം കഴിയുന്നതിനു മുന്‍പ് തന്നെ പൊതുബാങ്കായി എസ് ബി റ്റി ഉയര്‍ന്നു.ചെറുകിട വ്യവസായികളെ പ്രോല്‍സാഹിപ്പിച്ചതിന് പലതവണ കേന്ദ്ര സര്‍ക്കാര്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു.പെന്‍ഷന്‍കാര്‍ക്കും,ചെറുകിട സംരഭകര്‍ക്കും ,കുടുംബശ്രീ കൂട്ടായ്മകള്‍ക്കും വായ്പകള്‍ നല്‍കി സാധാരണക്കാരേ സഹായിച്ചു.കേരളത്തില്‍ ഏററവുമധികം ഭവന -വാഹന വായ്പകളും എസ് ബി റ്റിയില്‍ നിന്നാണ് വിതരണം ചെയ്തിട്ടുള്ളത്
ഇല്ലാതാകുന്ന പ്രവര്‍ത്തനങ്ങള്‍>
ലയനം പൂര്‍ത്തിയാകുന്നതോടെ കമ്യൂണിറ്റി സര്‍വ്വീസുകളിലൂടെ ഓരോ ശാഖയും ഏറ്റെടുക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍,സാമൂഹിക രംഗത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍,വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി വരുന്ന പുരസ്‌ക്കാരങ്ങള്‍,എസ്ബിറ്റി സാഹിത്യ പുരസ്‌ക്കാരം ,ഗുരുപൂജ ഇവയൊന്നും എസ് ബി ഐ ഏറ്റെടുത്തേക്കില്ല
ഇനി എസ് ബി ഐയിലേക്ക്
പതിനെട്ടു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന എസ് ബി റ്റിയുടെ ശാഖകള്‍ ഇനി എല്ലാതാകും .എസ് ബി റ്റിയ്‌ക്കൊപ്പം മറ്റ് നാല് ബാങ്കുകള്‍ കൂടിയാണ് എസ്ബിഐയിലേക്ക് ലയിക്കുക.ഈ ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ ആസ്തി പട്ടികയില്‍ 45#ാ#ം സ്ഥാനത്തേക്കാണ് എസ്ബിഐ ഉയരുന്നത്. ലയനം പൂര്‍ത്തിയാകുന്നതോടെ 41 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 22500 ലധികം ബ്രാഞ്ചുകളും 58000 എടിഎമ്മുകളും 50 കോടി ഉപഭോക്താക്കളുമാണ് എസി ബി ഐയ്ക്കു ലഭിക്കുക.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....