നന്തന്‍കോട് ദമ്പതികളടക്കം ഒരു കുടുംബത്തിലെ നാലൂ പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത . മകനാണു കൊലയാളിയെന്ന സംശയത്തില്‍ ഇയാള്‍ക്കു വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിപ് ഹൗസിനു സമീപം താമസിക്കുന്ന റിട്ട. പ്രഫസര്‍ രാജ് തങ്കം (60), ഭാര്യയും റിട്ടയേഡ് ഡി.എം.ഒയുമായ ജീന്‍ പത്മം (58), മകള്‍ കരോളിന്‍ (25), ബന്ധു ലളിത (70) എന്നിവരാണു മരിച്ചത്. ഇവരുടെ മകന്‍ കേദല്‍ ജിന്‍സനാണ് (30) കൊലപാതകം നടത്തിയതെന്നു പോലീസ് സംശയിക്കുന്നു.
മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കിയ നിലയിലുമായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. പകുതി കത്തിയ നിലയില്‍ ഒരു മനുഷ്യശരീരത്തിന്റെ ഡമ്മി സംഭവസ്ഥലത്തു നിന്നു പോലീസ് കണ്ടെടുത്തു. ഡമ്മിക്കു കേദലുമായി സാദൃശ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടീലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചെന്നു തെറ്റിദ്ധരിപ്പിക്കാനാണ് ഡമ്മി എത്തിച്ചതെന്നാണ് നിഗമനം.
വീടിന്റെ മുകള്‍ നിലയിലിട്ട് മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയതിനു ശേഷം കത്തിക്കുകയായിരുന്നുന്നെന്നും ഇതിനിടെയാണ് വീടിനു തീപിടിച്ചതെന്നും കരുതുന്നു. പല ദിവസങ്ങളായാണ് കൊലപാതകം നടത്തിയതെന്നും സംശയിക്കുന്നു. ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന കേദല്‍ 2009-ലാണ് നാട്ടിലെത്തിയത്. പിന്നീട് തിരിച്ചുപോയില്ല. ചൈനയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായ കരോളിന്‍ കുറച്ചു ദിവസം മുമ്പാണ് നാട്ടില്‍ വന്നത്.
കുറച്ചു ദിവസമായി കേദലിന്റെ സ്വഭാവത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ടു ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നും കേദല്‍ പറഞ്ഞതായി ജീന്‍ പത്മയുടെ സഹോദരന്‍ പോലീസിനോടു പറഞ്ഞു. മൂന്നു ദിവസമായി രാജ് തങ്കത്തെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും സഹോദരന്‍ പറഞ്ഞു. ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ വീടിനു സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും മറ്റും കണ്ടെത്തി. ഇയാള്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണു ലഭിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....