നന്തന്‍കോട് കൂട്ടക്കൊലയില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത് സാത്താന്‍ സേവയുടെ ഭാഗമായാണെന്നാണ് കേദല്‍ ജിന്‍സണിന്റെ വെളിപ്പെടുത്തല്‍. സാത്താന്‍ സേവയുടെ ഭാഗമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് താന്‍ നടത്തിയതെന്ന ഇയാളുടെ മൊഴി കേട്ട് അന്വേഷണ സംഘം ഞെട്ടിയിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവന്‍ കൊടുത്ത് സ്വന്തം ആത്മാവിനെ മോചിപ്പിക്കാനുള്ള സാത്താന്‍ സേവയാണ് താന്‍ നടത്തിയതെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. ഏതായാലും ശരീരത്തില്‍ നിന്നുള്ള ആത്മാവിന്റെ മോചനമാണ് ആസ്ട്രല്‍ പ്രൊജക്ഷനെന്ന് ദ സീക്രട്ട് ഓഫ് ദ ഗോള്‍ഡന്‍ ഹെവന്‍ എന്ന ചൈനീസ് പുസ്തകം പറയുന്നു. എന്നാല്‍ സ്‌ക്രീസോഫ്രീനിയ എന്ന രോഗാവസ്ഥയിലാണ് കേദലെന്നാണ് മാനസിക വിദഗ്ധര്‍ പറയുന്നത്.
സാത്താന്‍ ആരാധന രീതികള്‍ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമായാണ് സംസ്ഥാനത്ത് കേള്‍ക്കുകയാണ്. എന്നാല്‍ ഓസ്ട്രലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ സാത്താനിക് ആരാധന രീതികളും ആസ്ട്രല്‍ പ്രൊജക്ഷനും നിരന്തരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേദല്‍ മെഡിക്കല്‍ പഠനത്തിനായി ഏറെ കാലമായി ഓസ്‌ട്രേലിയയിലായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് താന്‍ ഈ ആരാധനാ രീതിയില്‍ ആകൃഷ്ടനായതെന്ന് ഇയാള്‍ തന്നെ പറയുന്നുണ്ട്. മനസിനെ ശരീരത്തില്‍ അകറ്റിയെടുത്ത് മറ്റൊരു തലത്തിലെത്തിക്കുന്ന രീതിയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കുന്നത്. മാനസികവിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്ന ഇയാള്‍ ഇത്തരത്തിലൊരു കാര്യം കണ്ടെത്തിയത് ഇന്റര്‍നെറ്റിലൂടെയാണെന്നും പറയുന്നു.
ആസ്ട്രല്‍ ആരാധനയില്‍ ശരീരം മനസിന്റെ പ്രതിരൂപം മാത്രമാണ്. എന്നാല്‍ ആസ്ട്രല്‍ പ്രൊജക്ഷനെ യഥാര്‍ത്ഥത്തില്‍ കേദല്‍ നടത്തിയ കുറ്റകൃത്യവുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് വിവിധ അനുഭവങ്ങള്‍ വായിച്ചതില്‍ നിന്നും മനസിലാക്കുന്നത്. സ്വന്തം തീരുമാനത്തില്‍ മനസിനെ ശരീരത്തില്‍ നിന്നും അകറ്റിയെടുക്കുന്നതാണ് ഇതിന്റെ രീതികള്‍. ശരീരത്തില്‍ നിന്നും മനസിനെ സ്വതന്ത്രമാക്കി പ്രപഞ്ചത്തിലെ എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാനാകുന്ന അവസ്ഥയാണ് ഈ ധ്യാനരീതി പിന്തുടരുന്നത്. തീവ്രമായ ധ്യാനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട വിവിധ പുസ്തകങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സാത്താനിക് ആരാധനയിലും ഈ രീതി പിന്തുടരുന്നുണ്ട്. ഈ ആരാധന രീതി സത്യമാണെങ്കിലും അല്ലെങ്കിലും ഇതിനെ തെറ്റിദ്ധാരണയോടെയാണ് കേദല്‍ സമീപിച്ചിരിക്കുന്നത്. നാല് പേരെ കൊലപ്പെടുത്തിയാണ് ഇയാള്‍ ആസ്ട്രല്‍ പ്രൊജക്ഷന്റെ പരീക്ഷണം നടത്തിയത്. മരണമുറപ്പിച്ചിട്ടും ജീവിതത്തിലേക്ക് തിരികെയെത്തുന്നവര്‍ അവകാശപ്പെടാറുള്ള പരലോക സന്ദര്‍ശനത്തെ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഗണത്തിലാണ് പെടുത്തേണ്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....