News Beyond Headlines

09 Saturday
May

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ മുഖത്തുനോക്കി സുനില്‍ കുമാര്‍ അല്ലേ എന്ന് ഡി.ജി.പി ; ഇന്റലിജന്‍സ് മേധാവിക്ക് നാടുഭരിക്കുന്ന മന്ത്രിമാരെ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല..!

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ മുഖത്തുനോക്കി സുനില്‍ കുമാര്‍ അല്ലേ എന്ന് ഡി.ജി.പി ചോദിച്ചു.സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് നാടുഭരിക്കുന്ന മന്ത്രിമാരെ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെ കാണാനായി പുറപ്പെട്ട ഡി.ജി.പി മുഹമ്മദ് യാസിന്‍ എത്തിയത് റവന്യൂമന്ത്രിയുടെ വീട്ടില്‍.
രാവിലെ ഔദ്യോഗിക വാഹനത്തിലാണ് യാസിന്‍ റവന്യൂമന്ത്രിയുടെ വീട്ടിലെത്തിയത്. മന്ത്രിയെ കാണണമെന്ന് അറിയിച്ചതോടെ മന്ത്രി വീടിനു പുറത്തിറങ്ങി. 'കൃഷിമന്ത്രി സുനില്‍കുമാര്‍' അല്ലേ എന്ന് മന്ത്രിയോട് ചോദിക്കുകയും ചെയ്തു. മന്ത്രിമാരെ പോലും തിരിച്ചറിയാന്‍ കഴിയാത്തയാളാണോ ഇന്റലിജന്‍സ് മേധാവി എന്ന് പരസ്യമായി അതൃപ്തിയും മന്ത്രി പ്രകടിപ്പിച്ചു. താന്‍ വിളിച്ചിട്ടല്ല ഡി.ജി.പി വന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
തൃശൂരിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട് സുനില്‍കുമാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമാണ് മുഹമ്മദ് യാസിന്‍ തിരുവനന്തപുരത്ത് എത്തിയത്. രാവിലെ എട്ടു മണിക്കായിരുന്നു കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ചിരുന്നത്. അതേസമയം, തന്റെ ഡ്രൈവര്‍ക്ക് വീട് തെറ്റിയതാണെന്ന വിശദീകരണമാണ് മുഹമ്മദ് യാസിന്‍ നല്‍കുന്നത്. തനിക്ക് എല്ലാ മന്ത്രിമാരേയും തിരിച്ചറിയാം. കൃഷിമന്ത്രിയുടെ വീട് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണ് താന്‍ ചോദിച്ചതെന്നും മുഹമ്മദ് യാസിന്‍ പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....