സ്റ്റാഫ് റിപ്പോര്‍ട്ടര്‍
സംസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിലാക്കി കേരളം കനത്ത ചൂടിലേക്ക് കോട്ടയത്തെ റബര്‍ ബോര്‍ഡ് കാലാവസ്ഥ നിരീക്ഷിണ കേന്ദ്രത്തിന്റെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ദിനംപ്രതി ചൂട് ഉയരുകയാണ് .
കഴിഞ്ഞ വര്‍ഷം ചൂട് കൂടി നിന്ന മെയ് മാസത്തില്‍ രേഖപ്പെടുത്തിയ താപനിലയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും 38 മുതല്‍ 40 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ രണ്ടാം വാരത്തില്‍ തന്നെ 38 ഡിഗ്രിയിലേക്ക് ചൂട് എത്തി. ഇതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന ഉഷ്ണതരംഗത്തിനും സംസ്ഥാനത്ത് സാധ്യതയേറുന്നതായാണ് മുന്നറിയിപ്പ്.
സാധാരണ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് മുതല്‍ ആറ് ഡിഗ്രിവരെ ചൂട് ഏറിവരുകയും ഇത് ദിവസങ്ങളോളം നീണ്ട് നില്‍ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. കനത്ത ചൂടില്‍ ജനജീവിതം ദുസ്സഹമായിരിക്കുമ്പോള്‍ ഉഷ്ണതരംഗം കൂടി അനുഭവപ്പെട്ടാല്‍ അത് ഇരട്ടി ആഘാതമായിരിക്കും സൃഷ്ടിക്കുക.
ഉഷ്ണസാധ്യത കൂടുതലുളള പാലക്കാട് പോലുള്ള ജില്ലകളിലാണ് ഇതിന് സാധ്യത 40 ഡിഗ്രിയിലേക്ക് ചൂട് കടന്നതായി കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു. 2016 ല്‍ പാലക്കാട് തന്നെ രേഖപ്പെടുത്തിയ 41.8 ഡിഗ്രിയായിരുന്നു നിലവിലെ റെക്കോര്‍ഡ്. ഇതിനെ തുടര്‍ന്ന് പകല്‍ സമയത്ത് ജോലികള്‍ക്ക് തൊഴില്‍വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 11ന് മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുവാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നാണ് നിര്‍ദേശം. സൂര്യാഘാതം ഏല്‍ക്കുവാനുളള സാധ്യത കണക്കിലെടുത്താണ് തൊഴില്‍വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുളളത്. രണ്ട് മാസത്തേക്കാണ് നിയന്ത്രണം. ചൂട് വര്‍ധിച്ചതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇന്നലത്തെ കണക്ക് അനുസരിച്ച് എറണാകുളം ഉള്‍പ്പടെയുളള ജില്ലകളില്‍ ശരാശരി ചൂട് 37 ഡിഗ്രിയാണ്. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ്. ഇടുക്കി, കോട്ടയം ജില്ലകളില്‍ അടുത്തിടെ പെയ്ത മഴ ചൂടിന്റെ കാഠിന്യം അല്‍പം കുറച്ചിരുന്നു. എന്നാല്‍ ഇന്നലെമുതല്‍ ചൂട് വീണ്ടും കൂടിയിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....