മലപ്പുറത്തെ തീവ്രഹിന്ദുവോട്ടുകള്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചുവെന്ന് സംഘപരിവാര്‍ കണക്ക് . ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുന്നതില്‍ ബി ജെ. പി സംസ്ഥാന നേതൃത്വത്തിന് സംഭവിച്ച തുടര്‍ച്ചയായ വീഴ്ച്ചയുടെ ഭാഗമായിട്ടാണ് ഇതിനെ സംഘപരിവാറിന്റെ ദേശീയ നേതാക്കള്‍ വിലയിരുത്തിയിരിക്കുന്നത്.
ആര്‍ എസ് എസ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മലപ്പുറത്ത് നാലു ലക്ഷം ഹിന്ദുക്കളാണുള്ളത്. അവരില്‍ മുന്നു ലക്ഷം പേര്‍ വോട്ടുചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരൊറ്റ ഹിന്ദുവിന്റെ വോട്ടുപോലും അധികമായി നേടാന്‍ നിലവിലെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലന്നും ഇവരുമായി മുന്നോട്ടു നീങ്ങിയാല്‍ ഓപ്പറേഷന്‍ താമരപൊളിയുമെന്നാണ് വിലയിരുത്തല്‍.
മലപ്പുറത്തുനിന്ന് ബിജെപി നേതാക്കള്‍ പഠിക്കേണ്ടത് ഒറ്റയാന്‍ കളികള്‍ നിര്‍ത്തണമെന്നാണ് മുതിര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹെഡ് ലൈന്‍കേരളയോടു പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില എന്തായിരുന്നുവെന്ന് ഇക്കൂട്ടര്‍ മനസിലാക്കണം. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടുകള്‍ വാരിക്കൂട്ടി. ചിലയിടങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്തി. ചരിത്രത്തിലാദ്യമായി കേരളത്തില്‍ സീറ്റ് നേടി. അന്ന് ഒപ്പം നിന്നവരെ പോലും മലപ്പുറത്ത് ശ്രീപ്രകാശിന് സ്വാധീനിക്കാന്‍ സാധിച്ചില്ലന്നു മാത്രമല്ല കുമ്മനം അടക്കം നേതാക്കാള്‍ രംഗത്ത് ഇറങ്ങിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വളരെ പിന്നില്‍ പോയി. മേയ് രണ്ടാം വാരം സംസ്ഥാന ബി ജെ. പി യെയും എന്‍ ഡി എ യും അടുമുടി ഉടച്ചു വാര്‍ക്കാനുള്ള നടപടികള്‍ക്ക് തുടക്കമായേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....