News Beyond Headlines

15 Wednesday
July

തകര്‍പ്പന്‍ ഫീച്ചറുകളുമായി നോക്കിയ 3310 വിപണിയിലേക്ക് !

കിടിലന്‍ ഫീച്ചറുകളുമായി പഴയ നോക്കിയ 3310 ഫോണ്‍ ഏപ്രില്‍ 28 ന് വിപണിയിലെത്തും. ജര്‍മനിയിലും ഓസ്ട്രിയയിലുമായിരിക്കും ഫോണ്‍ ആദ്യം ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 3400 രൂപയോളമായിരിക്കും ഈ ഫോണിന്റെ വിലയെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വിലയേക്കാള്‍ ആളുകളുടെ നോസ്റ്റാള്‍ജിയ മുതലെടുക്കുക എന്നതാണ് ഈ തിരിച്ചുവരവിലൂടെ നോക്കിയ ഉദ്ദേശിക്കുന്നത്.
ഇരട്ട സിം, രണ്ടു മെഗാപിക്സൽ ക്യാമറ എന്നിവയുമായാണ് പുതിയ ഫോണ്‍ എത്തുന്നത്. ഫിസിക്കൽ കീബോർഡ് തന്നെയാണ് ഈ ഫോണിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പഴയ ഫോണിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്പ്ലെയില്‍ നിന്ന് കളര്‍ ഡിസ്പ്ലെയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. തുടർച്ചയായി 22 മണിക്കൂർ സംസാരിക്കാമെന്നതും ഈ ഫോണിന്റെ പ്രധാന പ്രത്യേകതയാണ്.
3310 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായ പാമ്പ് ഗെയിമിന്റെ പരിഷ്കരിച്ച പതിപ്പ് പതിയ ഹാൻഡ്സെറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവപ്പ്, മഞ്ഞ, ബ്ലാക്ക്, ഗ്രേ എന്നിങ്ങനെയുള്ള നാലു നിറങ്ങളിലാണ് ഫോൺ ഇറങ്ങിയിരിക്കുന്നത്. ക്യാമറയ്ക്ക് എൽഇഡി ഫ്ലാഷും നല്‍കിയിട്ടുണ്ട്. ഹെഡ്ഫോൺ ജാക്ക്, സിംഗിൾ, ഡ്യുവൽ സേവനം, 16 എംബി സ്റ്റോറേജ്, എഫ്എം റേഡിയോ, എംപി ത്രീ പ്ലേയർ എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ആളുചാടി പോകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പൊടിക്കൈ

  സച്ചിന്‍ പൈലറ്റിന്റെ മാതൃക പിന്‍തുടര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ അധികാരമുള്ള എല്ലാ സ്ഥലങ്ങളിലും ജയിച്ചുവന്നവര്‍ക്ക് സ്ഥാനമാനീള്‍  more...

വെ​ബ് സീ​രി​സി​ൽ വി​ജ​യ് സേ​തു​പ​തി

വി​ജ​യ് സേ​തു​പ​തി വെ​ബ് സീ​രി​സി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ര​ണ്ട് വെ​ബ് സി​രീ​സു​ക​ളി​ല്‍ താ​ന്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നും അ​തു സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും  more...

ഒരേ സിനിമയില്‍ ബാലതാരവും നായികയും

    മാധവനും കാവേരിയും നായികാനായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു 'മെയ്ഡ് ഇന്‍ യു എസ് എ'. ഇന്നുവരെ ലോകസിനിമാ ചരിത്രത്തില്‍  more...

റമീസ് കുടുങ്ങുമ്പോള്‍ കുലുങ്ങുന്നത് വമ്പന്‍മാര്‍

    2015-ലാണ് കരിപ്പൂരില്‍ 17.5 കിലോ സ്വര്‍ണം കാര്‍ഗോ കോംപ്ലക്‌സ് വഴി കടത്താന്‍ ശ്രമിച്ചിരുന്നത്. കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ  more...

രോഗികള്‍ കൂടുമ്പോഴും പ്രതിരോധത്തില്‍ കേരളം മുന്നില്‍

ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുന്‍പിലാണെന്ന് മുഖ്യമന്ത്രി  more...

HK Special


ആളുചാടി പോകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പൊടിക്കൈ

  സച്ചിന്‍ പൈലറ്റിന്റെ മാതൃക പിന്‍തുടര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ .....

സ്വര്‍ണം കടത്ത് പുതിയത്തിനൊരുങ്ങി കേരളം

  കള്ളക്കടത്ത് സ്വര്‍ണം കണ്ടുകെട്ടുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെ സമീപിക്കാന്‍ നികുതി വകുപ്പ്. .....

കേരളത്തിലെ സംഘടനകളിലേക്ക് അന്വേഷണം

  കേരളത്തില്‍ വേരുകളുള്ള മതതീവ്രവാദസംഘടനകളും നിരീക്ഷണത്തില്‍. സ്വര്‍ണക്കടത്തിന്റെ ദേശീയ, അന്തര്‍ദേശീയ ബന്ധങ്ങള്‍ കൂടി .....

അന്വേഷണം പുതിയ സംഘങ്ങളിലേക്ക് കുടുങ്ങും വമ്പന്‍മാര്‍

രാജ്യത്തെ തകര്‍ക്കാനുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വര്‍ണക്കടത്തെന്ന് പ്രത്യേക കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി. .....

അന്വേഷണം പുതിയ സംഘങ്ങളിലേക്ക് കുടുങ്ങും വമ്പന്‍മാര്‍

  രാജ്യത്തെ തകര്‍ക്കാനുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വര്‍ണക്കടത്തെന്ന് പ്രത്യേക കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് .....