സംസ്ഥാന പൊലീസ് സ്റ്റേഷനുകള്‍ക്കു മുഴുവന്‍ ഒരേ കമ്പനിയുടെ ഒരേനിറം പെയിന്റടിക്കാനുള്ള മുന്‍ ഡിജിപിയും ഇപ്പോഴത്തെ വിജിലന്‍സ് തലവനുമായ ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി.ഈ ഉത്തരവില്‍ 500 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ബഹ്‌റയ്‌ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നത്. എന്തിനാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കു മുഴുവന്‍ ഒരേ നിറം നല്‍കുന്നതെന്ന് പരാതി ഫയലില്‍ സ്വീകരിച്ച കോടതി ചോദിച്ചു .ഒരേ നിറം നല്‍കേണ്ടത് സാധാരണക്കാരന്‍ നിത്യ സന്ദര്‍ശകനായ റേഷന്‍കടകള്‍ക്കാണെന്നും കോടതി പരാതി ഫയലില്‍ സ്വീകരിച്ച് പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നതിനു രണ്ടു ദിവസം മുമ്പാണ് അഞ്ഞൂറോളം സ്റ്റേഷനുകളില്‍ ഒരു കമ്പനിയുടെ ഒലീവ് ബ്രൗണ്‍ നിറം പെയിന്റ് അടിക്കണമെന്ന സര്‍ക്കുലര്‍ ബെഹ്‌റ ഇറക്കിയത്. എന്നാല്‍ ഇത്തരം സര്‍ക്കുലര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ പുറപ്പെടുവിക്കാന്‍ കഴിയുമോ, ഉത്തരവു നല്‍കുന്ന സമയത്തു ബെഹ്‌റ സംസ്ഥാന ഡിജിപി ആയിരുന്നോ എന്നും കോടതി ചോദിച്ചു. വിശദീകരണം നല്‍കാന്‍ വിജിലന്‍സിനോടു നിര്‍ദേശിച്ചു.
കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും നിര്‍മ്മിതി കേന്ദ്രവും നിലവിലുള്ളപ്പോള്‍ ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ സ്വകാര്യ കമ്പനിക്ക് പെയിന്റിങ് കരാര്‍ നല്‍കിയതില്‍ 500 കോടിയുടെ അഴിമതി നടന്നതായാണു പായിച്ചറ നവാസിന്റെ ഹര്‍ജിയിലെ ആരോപണം. കേസ് 20നു കോടതി പരിഗണിക്കും.അതേസമയം, ഇത്തരമൊരു ഉത്തരവു പുറപ്പെടുവിക്കുന്ന സമയത്ത് ബെഹ്റ പൊലീസ് മേധാവിയായിരുന്നോ എന്ന സംശയം കോടതി ഉന്നയിച്ചിട്ടുണ്ട്. ഡിജിപി ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച ഏപ്രില്‍ 24നു ശേഷമാണ് ബെഹ്റ വിവാദ നിര്‍ദ്ദേശം നല്‍കിയത്. അതായത് പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നതിനു തൊട്ടുമുന്‍പ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ബെഹ്റയ്ക്ക് അധികാരമുണ്ടോയെന്നാണ് കോടതി ആരാഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....