News Beyond Headlines

28 Sunday
December

ഒന്നും സുരക്ഷിതമല്ല, ലോകത്തെ ഞെട്ടിച്ച സൈബര്‍ ശിക്ഷ

ബോംബു വര്‍ഷിച്ചും മാരകായുധങ്ങളുപയോഗപ്പെടുത്തിയും ലോകം നശിപ്പിച്ച ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ വന്‍ നാശങ്ങളുടെ അവശേഷിപ്പ് ഇന്നും തുടരുന്നു.ഇനി വരുന്നത് അണ്വായുധങ്ങളുടെ ഭീതിപടര്‍ത്തുന്ന കാലവും സൈബര്‍ ആക്രമണങ്ങളുടെ യുഗവും. ഇന്നലെ നടന്നത് സൈബര്‍ യുദ്ധത്തിന്റെ ആദ്യ ശിക്ഷയാണ്.അമേരിക്കയുള്‍പ്പടെയുള്ള ലോകമഹാശക്തികള്‍ ഒന്നാകെ ഞെട്ടിത്തരിച്ച സൈബര്‍ ആക്രമണം.ശേഖരിച്ചു വെച്ച വിവരങ്ങളെല്ലാം ഹാക്കര്‍മാരെന്നറിയപ്പെടുന്ന സൈബര്‍ നുഴഞ്ഞു കയറ്റക്കാര്‍ പൊളിച്ചു.എല്ലാം സുരക്ഷിതമെന്നറിയപ്പെടുന്ന ലോകമഹാരാജ്യങ്ങളെയെല്ലാം വെല്ലുവിളിച്ചായിരുന്നു സൈബര്‍ ആക്രമണകാരികള്‍ ഭീതിപടര്‍ത്തിയത്.
കമ്പ്യൂട്ടര്‍ ശൃംഗലകള്‍ കീഴടക്കി മോചമദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ഉപയോഗിച്ചാണ് സൈബര്‍ ആക്രമണം നടത്തിയിരിക്കുന്നത്.കരയണം എന്നര്‍ത്ഥം വരുന്ന വാണാ ക്രൈ എന്നാണ് റാന്‍സംവെയറിന്റെ പേര്.യു എസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എ യുടെ എറ്റേര്‍ണല്‍ ബ്ലൂ എന്ന ഹാക്കിംഗ് സംവിധാനം മോഷ്ടിച്ചെടുത്താണ് ആക്രമണം നടത്തിയിരിക്കുന്നത്.വിന്‍ഡോസ് ഓപ്‌റേറ്റിംഗ് സംവിധാനത്തിലെ പിഴവുകളാണ് ആക്രമണകാരികള്‍ക്ക് സഹായകമായത്.സര്‍വ്വവും സുരക്ഷിതമെന്ന് കരുതുന്ന അമേരിക്കന്‍ സംവിധാനങ്ങള്‍ക്കുള്ള ഏറ്റവും വലിയ തിരിച്ചടി കൂടിയാണ് ഈ ആക്രമണം.
വ്യാപകമായ തോതില്‍ വൈറസുകള്‍ കടത്തിവിട്ടതോടെ ലോകം മുഴുവനുള്ള പ്രധാനപ്പെട്ട സംവിധാനങ്ങള്‍ തകരാറിലായി. ആക്രമണ സാധ്യത കണക്കിലെടുക്കാത്ത യുകെ നാഷണല്‍ ഹെല്‍ത് സംവിധാനത്തിനിട്ടാണ് ഏറ്റവും വലിയ പണി കിട്ടിയത്.ലണ്ടനിലെ ആരോഗ്യ സംവിധാനം സൈബര്‍ ആക്രമണത്ത#ിന്റെ പിടിയിലായതോടെ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ളവ തടസപ്പെട്ടു1.7 മില്യണ്‍ ആളുകള്‍ ജോലി ചെയ്യുന്ന മേഖല ആകെ സ്തംഭിച്ചു.ഹാക്ക് ചെയ്യപ്പെട്ട ഒരു കമ്പ്യൂട്ടറിന്റെ മോചന ദ്രവ്യമായി ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത് 300 ഡോളറാണ്.
ഫ്രാന്‍സ് ഓട്ടോമൊബൈല്‍ ശൃംഖലയായ റെനോയേയും ഇംഗ്‌ളണ്ടിലെ നിസാനെയും ഹാക്കര്‍മാര്‍ പണികൊടുത്തു.ആക്രമിക്കപ്പെട്ട പ്രധാനപ്പെട്ട ഓട്ടോമൊബൈല്‍ സംവിധാനമാണ് റെനോയുടേത്, റഷ്യയുടെ ബാങ്കുകളും ആഭ്യന്തര മന്ത്രാലയവും റെയില്‍വേയും വെറുതെ വിടാതെ ഹാക്കര്‍മാര്‍.നിരവധി കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചു.ആഭ്യന്തര ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലായി. ജര്‍മ്മനിയുടെ റെയില്‍വേ ശൃഖലയും തകരാറിലായി.ഇന്‍ഫര്‍മേഷന്‍ വിഭാഗത്തെയും ടിക്കറ്റ് സംവിധാനത്തെയും തകരാറിലാക്കിയാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. യുഎസ് ഫെഡറെല്‍ എക്‌സ്‌ചേഞ്ച് വിഭാഗത്തിനും കാര്യമായ തകരാറുണ്ടാക്കിയാണ് സൈബര്‍ ആക്രമണം കടന്നു പോയത്. സ്‌പെയിനിലെ ടെലിഫോണ്‍ ശൃംഖലയ്ക്ക് കാര്യമായ തകരാറുണ്ടായി.വോഡാഫോണ്‍ സ്‌പെയിന്‍,ഇബര്‍ഡ്രോള പവര്‍ കമ്പനിയിലും നാച്ചുറല്‍ ഗ്യാസ് വിതരണ വിഭാഗത്തിലും ഹാക്കര്‍മാര്‍ പണിയാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ എടുത്തശേഷമെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാവൂ എന്ന് നേരത്തേ തന്നെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു വാണാക്രൈ ആദ്യം ബാധിച്ചത് സ്വീഡനെയാണ് .പിന്നീട് ഒരു മണിക്കൂറിനകം ലോകം മുഴുവനുള്ള ഒരു ലക്ഷത്തില്‍ പരം കമ്പ്യൂട്ടറുകളിലേക്ക് വൈറസുകള്‍ ബാധിച്ചു
ഇന്‍ഡ്യയിലും ആക്രമണം വാണാക്രൈം ഇന്‍ഡ്യയേയും ബാധിച്ചു.ദക്ഷിണേന്‍ഡ്യയിലെ ചില ബാങ്കുകള്‍,ഡല്‍ഹിയിലെ രണ്ടു വ്യവസായ ശാലകള്‍,ആന്ധ്രാ പ്രദേശ് പൊലീസിന്റെ 102 കമ്പ്യൂട്ടറുകള്‍,മുംബെയിലെ ചില സ്ഥാപനങ്ങള്‍ എന്നിവടിങ്ങളില്‍ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.ശനിയും ഞായറും അവധി ദിനമായതിനാല്‍ ദേശസാല്‍കൃത ബാങ്കുകളുള്‍പ്പടെയുള്ളവയെ വാണാക്രൈം ബാധിച്ചിട്ടുണ്ടോയെന്ന് തിങ്കളാഴ്ചയെ വ്യക്തമാകൂ.കേരളത്തിലും ഈ സൈബര്‍ അറ്റാക്കിനെതിരെ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഹാക്ക് ചെയ്തപ്പെട്ടയുടന്‍ പരിഹാരമുണ്ടാക്കുന്നതിനായി വിന്‍ഡോസ് ഓപ്‌റേറ്റിംഗ് സിസ്റ്റം പ്രൊവൈഡേഴ്‌സായ മൈക്രോസോഫ്റ്റ് ഓപ്‌റേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാനുള്ള പാച്ച് പുറത്തിറക്കി.വിന്‍ഡോസ് അപ്‌ഗ്രേഡ് ചെയ്യാത്ത കമ്പ്യൂട്ടറുകളെ വണ്ണാക്രൈം റാന്‍സംവെയര്‍ ഇനിയും ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്.വിന്‍ഡോസ് എക്‌സ്പി,വിന്‍ഡോസ് 8,മൈക്രോസോഫ്റ്റ് സെര്‍വര്‍ 2003 എന്നിവ ഉടന്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന നിര്‍ദ്ദേശം മൈക്രോസോഫ്റ്റ് നല്‍കിയിട്ടുണ്ട്. ആക്രമണ സാധ്യത കണക്കിലെടുക്കാത്ത യുകെ നാഷണല്‍ ഹെല്‍ത് സംവിധാനത്തിനിട്ടാണ് ഏറ്റവും വലിയ പണി കിട്ടിയത്. ആഗോള നിരയില്‍ എത്ര മുന്‍പന്തിയില്‍ നിന്നാലും ആക്രമണത്തിന്റെ എല്ലാ പഴുതുകളും അടച്ചു പൂട്ടിയാലും ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കിമെന്ന് തന്നെയാണ് ഇന്നലെ നടന്ന സൈബര്‍ ആക്രമണം നല്‍കുന്ന പാഠം.എത്ര അനായാസമാണ് സൈബര്‍ പോരാളികള്‍ അവരുടെ ജോലി നിര്‍വ്വഹിച്ചത്.ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ സൈബര്‍ ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു
വാണാ ക്രൈ കരയുന്നു എന്നര്‍ത്ഥം വരുന്ന റാന്‍സംവെയറാണ് വാണാക്രൈം.മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്‌റേറ്റിംഗ് സിസ്റ്റത്തിലെ പിഴവ് മുതലെടുത്താണ് കോടിക്കണക്കിന് കമ്പ്യൂട്ടറുകളിലേക്ക് റാന്‍സെവെയര്‍ കടത്തിവിട്ടത്.ഇമെയിലുകളുടെ രൂപത്തില്‍ വാണാക്രൈ ഫയലുകള്‍ കടത്തിവിട്ടു.ഇതു തുറക്കുന്ന നിമിഷം കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടു.തുടര്‍ന്ന് ഫയലുകള്‍ തുറക്കാന്‍ പണമാവശ്യപ്പെടുന്ന ബോക്‌സുകള്‍ പ്രത്യക്ഷമാകുന്നു.തുടര്‍ന്ന് 300 ഡോളറാണ് പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ തുക.ഇത് മൂന്നു ദിവസത്തിനുള്ളില്‍ നല്‍കണം.അല്ലെങ്കില്‍ തുക ഇരട്ടിയാകും.ഏഴു ദിവസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുമെന്നാണ് സൈബര്‍ ഹാക്കര്‍മാരുടെ സന്ദേശം.കിഴക്കന്‍ യൂറോപ്പില്‍ നിന്നാണ് ഹാക്കര്‍മാരുടെ സംഘം പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് വിവരം .

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....