News Beyond Headlines

26 Sunday
April

കൊച്ചി മെട്രോയ്ക്ക് ബീന കണ്ണന്റെ പാര…!

ഉദ്ഘാടനത്തിന് തയ്യാറായ കൊച്ചി മെട്രോയ്ക്ക് തടയിടാന്‍ ശീമാട്ടിയും ഉടമയായ ബീനാകണ്ണനും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സെന്റിന് 80 ലക്ഷം രൂപ വിലയ്ക്ക്‌ കൊച്ചി മെട്രോയ്ക്ക് വേണ്ടി ബീനാ കണ്ണനില്‍ നിന്നും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. അന്നത്തെ കളക്ടര്‍ രാജമാണിക്യത്തിന്റെ നിര്‍ദ്ദേശത്തോടെയാണ് ഈ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ ഈ കരാര്‍ നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാറിന് ലഭിച്ച നിര്‍ദ്ദേശം. നിലവിലെ വ്യവസ്ഥകള്‍ മാറ്റി സെന്റിന് 52 ലക്ഷം രൂപ മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്‌. അതുകൊണ്ട് തന്നെ നിലവിലെ കരാര്‍ റദ്ദാക്കി പുതിയ കരാറില്‍ ഒപ്പിടണമെന്ന ആവശ്യം റവന്യൂ വകുപ്പ് മുന്നോട്ടു വെച്ചിരുക്കുകയാണ്‌.
ഇത് സംബന്ധിച്ച് ബീനാ കണ്ണന് അഡീഷണല്‍ സെക്രട്ടറി കത്തു നല്‍കിയെങ്കിലും പുതിയ തീരുമാനത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് അവര്‍. അതുകൊണ്ട് തന്നെ 80 ലക്ഷം തന്നെ ലഭിക്കണമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബീനാ കണ്ണന്‍. ഇവര്‍ നിയമ യുദ്ധം തുടങ്ങിയാല്‍ കേരളത്തിന്റെ സ്വപ്‌നമായ കൊച്ചി മെട്രാ ഉദ്ഘാടനം പ്രതിസന്ധിയിലാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ശീമാട്ടിയുമായുള്ള ഭൂമി ഇടപാടിനെ കുറിച്ചുള്ള വിവരങ്ങളുടെ നിജസ്ഥിതി തേടി കൊച്ചി സ്വദേശി ധന്‍രാജ് സുഭാഷ് ചന്ദ്രന്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ശീമാട്ടി ഭൂമിക്ക് 80 ലക്ഷം വെച്ചു ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം ലഭിച്ചത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....