News Beyond Headlines

01 Thursday
January

രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം

സംസ്ഥാനത്തെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുജോടി യൂണിഫോമാണ് ഇത്തവണ വിതരണം ചെയ്യുക. അടുത്ത വര്‍ഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൈത്തറി യൂണിഫോം ലഭ്യമാക്കിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സംസ്ഥാനത്തെ എല്‍പി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുജോടി യൂണിഫോം ആണ് ഇത്തവണ വിതരണം ചെയ്യുക. രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കുക. അടുത്ത വര്‍ഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൈത്തറി യൂണിഫോം ലഭ്യമാക്കിത്തുടങ്ങും.
പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട് നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദല്‍ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കമ്പോളത്തില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഒരു കച്ചവടച്ചരക്കല്ല വിദ്യാഭ്യാസം. അത് സംസ്കാരത്തിന്റെ രൂപപ്പെടുത്തിയെടുക്കലാണ് എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ എണ്‍പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനത്തിനായി ആശ്രയിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയെ ആധുനികവല്‍ക്കരിക്കേണ്ടതും സംരക്ഷിച്ചു നിര്‍ത്തേണ്ടതും ആവശ്യമാണ്. സംസ്ഥാനത്ത് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ഈ ഉദ്ദേശം മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. ഒരു നിയോജകമണ്ഡലത്തില്‍ കുറഞ്ഞത് ഒരു സ്കൂളെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ നാലായിരത്തോളം ക്ലാസുമുറികള്‍ ഇതിന്റെ ഭാഗമായി ഹൈറ്റെക്‍ ആകും.
സംസ്ഥാനത്തെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രാബല്യത്തില്‍ വരികയാണ്. മുപ്പത്തിരണ്ടുലക്ഷം വരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രക്ഷിതാക്കള്‍ മരണപ്പെട്ടാല്‍ കുട്ടിക്ക് സ്ഥിരനിക്ഷേപമായി അമ്പതിനായിരം രൂപാ നല്‍കുന്ന പദ്ധതിയും ആവിഷ്കരിച്ചു നടപ്പിലാക്കിവരികയാണ്. എല്ലാതരം സ്കൂളുകളിലും മികച്ച അധ്യാപകരുണ്ടാവണം. അവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും വേണം. അത് മുന്‍നിര്‍ത്തിയാണ് അധ്യാപകബാങ്ക് സര്‍ക്കാര്‍ നിയമവിധേയമാക്കിയത്. അധ്യാപകനിയമനത്തിനും പുനര്‍വിന്യാസത്തിനും ഇതിനകം തന്നെ നടപടികള്‍ സ്വീകരിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പേരില്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഒരു കുട്ടിയും പഠനത്തില്‍ പിന്നാക്കം പോകരുതെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.
ഇങ്ങനെ ഒരുപാട് നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും ഘട്ടത്തിലാണ് നമ്മുടെ പൊതുവിദ്യാഭ്യാസരംഗം. അതിന്റെ ഭാഗമായാണ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. പുതിയ പദ്ധതിയിലൂടെ അധ്യാപകരും രക്ഷിതാക്കളും അക്കാദമിക്‍ പ്രവര്‍ത്തകരും തൊഴിലാളികളും ഒത്തുചേരുന്ന ഒരു കൂട്ടായ്മയായി പൊതുവിദ്യാഭ്യാസരംഗം മാറുകയാണ്. ആ കൂട്ടായ്മയില്‍ തുണിയില്‍ ഊടുംപാവും നെയ്യുന്ന നെയ്ത്തുതൊഴിലാളികള്‍ ഇപ്പോള്‍ കുട്ടികള്‍ക്കായി യൂണിഫോം നെയ്യുക വഴി പരോക്ഷമായെങ്കിലും വിദ്യാഭ്യാസപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ്.
യൂണിഫോം ഉണ്ടാക്കിയെടുക്കാനുള്ള കാലതാമസം കൊണ്ടാണ് ഇത്തവണ അത് ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി പരിമിതപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷത്തേക്കുള്ള യൂണിഫോം, തൊഴിലാളികള്‍ ഇപ്പോള്‍ മുതല്‍ നിര്‍മിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാ നെയ്ത്തുതൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ ഇരുന്നൂറ് ദിവസം തൊഴില്‍ ഉറപ്പാക്കുമെന്നായിരുന്നു ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. ഒന്നാം വാര്‍ഷികവേളയില്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊരു വാഗ്ദാനം നിറവേറ്റല്‍ കൂടിയാണ്. വരുന്ന വര്‍ഷത്തില്‍ എല്ലാ ദിവസവും തൊഴില്‍ദിനങ്ങള്‍ ലഭ്യമാകുന്ന നിലയിലേക്ക് ഈ പരമ്പരാഗതതൊഴില്‍മേഖല ഉയരും. ഹാന്‍റ്റെക്സിന്റെയും ഹാന്‍വീവിന്റെയും നേതൃത്വത്തില്‍ മൂവായിരത്തോളം വരുന്ന പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ നാലരമാസക്കാലത്തെ ശ്രമഫലമായാണ് ഇത് സാധ്യമായിരിക്കുന്നത്. രാവും പകലും ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി അധ്വാനിച്ച തൊഴിലാളികളുടെ പ്രയത്നത്തെ അഭിനന്ദാര്‍ഹമാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയേ നവകേരള നിര്‍മിതി സാധ്യമാവുകയുള്ളൂ. അതിനായി ഭാവിയിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....