ഈ ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ താല്പര്യമുള്ള സര്‍ക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്.എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അഴിമതിയില്‍ മുങ്ങി കുത്തഴിഞ്ഞു കിടന്നിരുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന രീതി മെച്ചപ്പെടുത്താനായെന്ന് പറയാതെ പറഞ്ഞ#് മുഖ്യമന്ത്രി.യുഡിഎഫ് ഭരണത്തിലെ കെടുകാര്യസ്ഥത സര്‍ക്കാര്‍ വകുപ്പുകളെ ആകെ നാശമാക്കിയിരുന്നെന്നാണ് പിണറായയുടെ വിലയിരുത്തല്‍.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്തെ നാശോന്മുഖമായ ഭരണം കാരണം ഒന്നും നേരേ നടന്നില്ലെന്നു മാത്രമല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനോ പരിഹാരം കാണാനോ അന്നവര്‍ ശ്രമിച്ചില്ല.ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം കുടിശ്ശികയായി.കുട്ടികള്‍ക്ക് പാഠപുസ്തകം നേരേ ചൊവ്വെ ലഭിച്ചില്ല.സ്വകാര്യ -പൊതു മേഖലകളില്‍ ഒരു വ്യവസായവും വന്നില്ല.പൊതുമേഖല നാശത്തിലേക്കു കൂപ്പു കുത്തി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി തടയാന്‍ വിജിലന്‍സിന് ഫലപ്രദമായ അനുമതി കൊടുത്തെന്ന് പിണറായി പറയുന്നു.യാതൊരു തരത്തിലുള്ള കുതിരകയറ്റവും വിജിലന്‍സിനു മേല്‍ അനുവദിച്ചില്ല.കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം കൊടുത്തതു കൊണ്ട് അഴിമതിയും ദുര്‍ഭരണവും നിറഞ്ഞ#ു നിന്നിരുന്ന ഉദ്യോഗസ്ഥ തലവും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ 600 ല്‍ നിന്ന് 1100 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.പൊലീസിന്റെ അന്വേഷണങ്ങളില്‍ മൂന്നാം മുറ അവസാനിപ്പിച്ച് തെളിവെടുപ്പ് ശാസ്ത്രീയമാക്കി.മൂന്നാം മുറക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നിലപാടിന് ഉത്തരവിട്ടു.ഇങ്ങനെ സര്‍വ്വ മേഖലകളിലും മാറ്റം കൊണ്ടു വന്നു എന്ന് മുഖ്യമന്ത്രി പറയുന്നു. ഓടി നടന്ന് മെട്രോയും കണ്ണൂര്‍ വിമാനത്താവളവും ഉദ്ഘാടനം ചെയ്തെന്നല്ലാതെ പദ്ധതികള്‍ പൂര്‍ത്തിയായിരുന്നില്ല.സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനം ശോചനീയമാണ്.ഒറ്റ പ്രമുഖ ഐടി കമ്പനികള്‍ സ്മാര്‍ട്ടാകാന്‍ എത്തിയില്ല.
സര്‍ക്കാര്‍ ഊന്നല്‍ നല്കുന്ന വിഭാഗങ്ങള്‍
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും.വിനോദ സഞ്ചാര മേഖലയിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും.ദേശീയ പാത 45 മീറ്ററാക്കുന്നതിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാകുന്നു.ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.മുടങ്ങിക്കിടന്ന ഗെയ്ല് പ്രകൃതി വാതക പദ്ധതി പുനരുജ്ജീവിപ്പിക്കും കണ്ണൂര്‍ വിമാനത്താവളം,കൊച്ചി മെട്രോ,വിഴിഞ്ഞം തുറമുഖ പദ്ധതി,തീരദേശ പാത,ഐടി വികസനം തുടങ്ങിയവയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കും
സെക്രട്ടറിയേറ്റ് മാറുന്നു
ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കി.ഇനി എല്ലാ വിരല്‍ത്തുമ്പില്‍ നടക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....