വിവിധ കേസുകളുടെ ഭാഗമായി അന്വേഷണ സംഘം പിടിച്ചെടുത്ത കോടതിയിൽ ഹാജരാക്കിയ അസാധു നോട്ടുകൾ മാറ്റിയെടുക്കാനാവുമെന്ന് കേന്ദ്രസർക്കാർ. ഈ അസാധു നോട്ടുക്കള്‍ റിസര്‍വ് ബാങ്ക് ഓഫീസ് മുഖേനെ മാറ്റിയെടുക്കാം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം സർക്കാർ കോടതിയിൽ ഹാജരാക്കി. കീഴ്കോടതികളിൽ സൂക്ഷിച്ച 1000 ന്റെയും 500ന്റെയും നോട്ടുകള്‍ എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സർക്കാര്‍ ഈ വിശദീകരണം നല്‍കിയത്. എന്നാല്‍ പ്രാധാന മൂന്ന് വ്യവസ്ഥകൾക്കനുസരിച്ച് കോടതികളിൽ സൂക്ഷിച്ച പഴയ നോട്ടുകൾ മാറിയെടുക്കാമെന്നാണ് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. കോടതി ഉത്തരവ് പ്രകാരം ഏതെങ്കിലും വ്യക്തിക്കാണ് അസാധു നോട്ടുകൾ ലഭിക്കുന്നതെങ്കിൽ ഇതു മാറി നൽകാൻ കോടതിയുത്തരവിന്റെ പകര്‍പ്പ് വേണം. കുടാതെ പണം പിടിച്ചെടുത്ത അന്വേഷണ ഏജൻസി നൽകിയ കുറിപ്പും ഹാജരാക്കണം. ഈ സീരിയല്‍ നമ്പറുകള്‍ കോടതിയുത്തരവിലും പരാമര്‍ശിച്ചിരിക്കണം. ഇത്രയും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാം. നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ അസാധുവാക്കിയതോടെ തൊണ്ടിയായി കോടതികളിലുള്ള അസാധു നോട്ടുകൾ എന്തു ചെയ്യണമെന്ന് ആലപ്പുഴ ജില്ല ജഡ്ജി ഹൈകോടതി ഭരണവിഭാഗത്തോട് ചോദിച്ചിരുന്നു. നോട്ടുകള്‍ മാറാനുള്ള സമയം കഴിഞ്ഞ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസിണ് ഇത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....