കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലണ്ടനില്‍ രണ്ടാമത്തെ ആക്രമണം.സംഗീത പരിപാടിയ്ക്കിടെ അരീന ഗ്രാന്‍ഡ് സ്റ്റേഡിയത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ഇന്നലെ അര്‍ദ്ധരാത്രിയില്‍ നഗരം നടുങ്ങിയത്.ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലുമാണ് ആക്രമണം നടന്നത്.രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നാക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.ആക്രമണത്തില്‍ ഇരുപതു പേരിലധികം പേര്‍ക്ക് പരിക്കേറ്റതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.പരിക്കേറ്വരെ ആറ് ആശുപത്രികളിലായി പ്രവേഷിപ്പിച്ചു.ആഴ്ച അവസാനം അവധി ദിനം ആഘോഷിക്കാന്‍ രാത്രിയില്‍ പുറത്തിറങ്ങിയവരാണ് ആക്രമണത്തിന് ഇരയായത്. ലണ്ടന്‍ ബ്രിഡ്ജിലേക്ക് വാന്‍ പാഞ്ഞു കയറുകയും മറ്റൊരിടത്ത് ഒരേ കഫേയ്ക്കു സമീപം കത്തി ഉപയോഗിച്ച് ജനങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാമേ അപലപിച്ചു.കരുതിക്കൂട്ടിയ ഭീരുത്വം നിറഞ്ഞ ആക്രമണമെന്നാണ് ലണ്ടന്‍ മേയര്‍ സാദ്ദിഖ് ഖാന് പറഞ്ഞത്.ആക്രമണത്തില്‍ ലണ്ടനിലെ മുസ്ലിം കൗണ്‍സില്‍ നടക്കവും അമ്പരപ്പും രേഖപ്പെടുത്തി ഈ വര്‍ഷം യുകെ നഗരത്തെ നടുക്കിയ മൂന്നാമത്തെ ഭീകരാക്രമണമാണിത്.മാര്‍ച്ചില്‍ വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലൂടെ കാര്‍ പാഞ്ഞു കയറിയതാണ് ആദ്യത്തേത്.പിന്നീട് കഴിഞ്ഞ ആഴ്ച പ്രശസ്ത യു എസ് പോപ് ഗായികയുടെ സംഗീത നിശയ്ക്കിടയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ആക്രമണതതെ തുടര്‍ന്ന് ലണ്ടന്‍ നഗരത്തിലെ റെയില്‍വേ സ്റ്റേഷന് അടച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....