ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ ജാദവ് പാക് സൈനീക മേധാവിക്ക് ദയാഹര്‍ജി നല്‍കി.നേരത്തേ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കല്‍ഭൂഷണ്‍ പാക് സൈനിക അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയിരുന്നു.തുടര്‍ന്നാണ് ജാദവ് സൈനീക മേധാവിയ്ക്ക് ദയാഹര്‍ജി നല്‍കിയത്.വധശിക്ഷയില്‍ നിന്ന് ഇളവു ലഭിക്കാന്‍ ഏറ്റവും അവസാനത്തെ വഴികള്‍ തേടുകയാണ് ജാദവ്.ഇനി സൈനീക മേധാവിയും ദയാഹര്‍ജി അനുവദിച്ചില്ലെങ്കില്‍ ജാദവിന് പാക് പ്രസിഡന്റിനെ സമീപിക്കാം
സൈനിക കോടതി വിധിക്കെതിരെ ജാധവ് നല്കിയ അപ്പീല്‍ പാക് സൈനിക അപ്പലേറ്റ് അതോറിറ്റി തള്ളിയതായി പാകിസ്ഥാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ജാധവ് പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ് വയ്ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. സൈനിക കോടതി വിധി പറഞ്ഞ കേസുകളില്‍ പാകിസ്ഥാനില്‍ ആദ്യം കരസേനാ മേധാവിക്ക് ദയാഹര്‍ജി നല്കാം.
ഇത് തള്ളുകയാണെങ്കില്‍ പിന്നീട് പാക് പ്രസിഡന്റിനെ സമീപിക്കാം. ഭീകരപ്രവര്‍ത്തനത്തിന് ഇന്ത്യ നിയോഗിച്ചതാണെന്ന് ദയാഹര്‍ജിയില്‍ കുല്‍ഭൂഷണ്‍ ജാധവ് സമ്മതിച്ചതായി പാകിസ്ഥാന്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മുന്‍പ് പുറത്തുവിട്ടതു പോലെ കുറ്റസമതത്തിന്റെ ഒരു വീഡിയോയും പാകിസ്ഥാന്‍ പുറത്തു വിട്ടിട്ടുണ്ട്.
ഏപ്രില്‍ മാസത്തിലെ വീഡിയോ ആണിതെന്നാണ് സൂചന. അന്താരാഷ്ട്ര നിതീന്യായ കോടതി ജാധവിന്റെ വധശിക്ഷ നിറുത്തിവയ്ക്കാന്‍ ഉത്തരവിട്ടത് പാകിസ്ഥാന് വന്‍ തിരിച്ചടിയായിരുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കുറ്റസമ്മത വീഡിയോ പുറത്തിറക്കി പാക് സൈന്യം രംഗത്തു വന്നിരുക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....