News Beyond Headlines

11 Monday
May

ഡല്‍ഹിയിലും സ്വാമി മോഡല്‍ ,യുവാവിന് ലിംഗം നഷ്ടമായി

തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയാണ് യുവതി മുറിച്ചതെങ്കില്‍,ഡല്‍ഹിയില്‍ അടുപ്പക്കാരനായ യുവാവ് വിവാഹത്തിന് സമ്മതം മൂളാത്തതിനെ തുടര്‍ന്നാണ് ലിംഗം ച്ഛേദിച്ചത്.ലിംഗച്ഛേദനത്തിന് ഇരയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല.ഇയാളുടെ ലിംഗം തുന്നിച്ചേര്‍ക്കുന്ന ശസ്തക്രിയ പൂര്‍ണ വിജയമാകാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. 35 കാരനായ തെരുവുകച്ചവടക്കാരനായ യുവാവും 22 കാരിയായ യുവതിയും തമ്മില്‍ നേരത്തേ അടുപ്പമുണ്ടായിരുന്നു.എന്നാല്‍ ഈ ബന്ധം വിവാഹത്തിലെത്തിക്കുന്നതില്‍ താല്‍പര്യമില്ലാതിരുന്ന യുവാവ് യുവതിയില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു.ഇയാളുടെ കുടുംബവും ഈ ബന്ധത്തില്‍ താല്‍പര്യമെടുത്തിരുന്നില്ല
.
എന്നാല്‍ ഇന്ന് യുവതിയുടെ സഹോദര ഭാര്യ ഇയാളെ ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി.അവിടെയുണ്ടായിരുന്ന യുവതി ഇയാളോട് വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി.എന്നാല്‍ താല്‍പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞ ഇയാളെ വിവസ്ത്രനാക്കി കുളിമുറിയില്‍ തള്ളിയിട്ട ശേഷം ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.തുടര്‍ന്ന് യുവതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ടു വന്ന് ഇയാളുടെ ജനനേന്ദ്രിയം ച്ഛേദിക്കുകയായിരുന്നെന്നാണ് യുവാവിന്റെ മൊഴി.ഈ സമയമെല്ലാം യുവതിയുടെ സഹോദരനും ഭാര്യയും യുവതിയ്ക്ക് പ്രോല്‍സാഹനം നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
രക്തം വാര്‍ന്നൊഴുകിയ യുവാവ് വീട്ടില്‍ നിന്ന് രക്ഷയ്ക്കായി പുറത്തേക്കോടിയപ്പോള്‍ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും യുവാവ് ബോധരഹിതനായിരുന്നു. ഏതാനും വര്‍ഷം മുമ്ബാണ് ഇരുവരും പ്രണയത്തിലാവുന്നത് എന്നാല്‍ വീട്ടുകാരുടെ തടസ്സം മൂലം വിവാഹത്തില്‍ നിന്ന് യുവാവ് പിന്‍മാറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മനപ്പൂര്‍വ്വം ഒരാളെ വേദനിപ്പിക്കാന്‍ ആയുധം കൈവശം വെച്ചതിന് സെക്ഷന്‍ 326 പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തു.യുവതിയും കുടുംബവും സംഭവത്തിനു ശേഷം ഒളിവിലാണ്. യുവതിയെയും കുടുംബത്തെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....