News Beyond Headlines

29 Friday
March

പള്‍സറിന്റെ കത്തിനുപിന്നില്‍ ഉന്നത ബന്ധം?

റിതു ചന്ദന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടേതായി പ്രചരിക്കുന്ന കത്ത് ഉന്നതരുടെ അറിവോടെയെന്ന് സൂചന. കേസില്‍ ജയില്‍ കഴിയുന്ന പള്‍സര്‍ സുനില് അവിടെവച്ച് എഴുതിയത് എന്നു പറയുന്ന കത്താണ് മാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നത്. ഇത് പൊലീസ് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. താന്‍ പൊലീസിന് നല്‍കിയ കത്താണന്ന് ദിലീപും പറഞ്ഞു കഴിഞ്ഞു. കത്തിന്റെ ചിത്രവും പുറത്തു വന്നു. അതില്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ സീലും ഉണ്ട്. ജയിലില്‍ ഉള്ളില്‍ നിന്ന് എഴുതിയതാണ് എന്ന് ബോധ്യപ്പെടുത്തുന്നതിനാണ് സീല്‍ അതില്‍ ഉള്‍പ്പെടുത്തുന്നത്‌. ആഎഴുത്ത്‌ എഴുതിയത് പള്‍സര്‍ സുനി ആണെങ്കില്‍ അതില്‍ ഉള്ള എല്ലാ വിവരവും പൊലീസിന്റെ അറിവും സമ്മതത്തോടെയും രേഖപ്പെടുത്തിയതാണ് എന്നുവേണം മനസിലാക്കാന്‍ .
കാരണം ഇന്ത്യയിലെ നിലവിലെ ജയില്‍ നിയമങ്ങള്‍ അനുസരിച്ച് ജയില്‍ സൂപ്രണ്ട് പ്രതിക്ക് എഴുതാന്‍ കടലാസ് നല്‍കാന്‍ ബാധ്യസ്ഥനാണ്. അതില്‍ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ പുറത്തേക്ക് പോകാനുള്ളതാണെങ്കില്‍ മാത്രമാണ് അതില്‍ സീല്‍ രേഖപ്പെടുത്തുക. അതിന് മുന്‍പ് സൂപ്രണ്ട് അത് വായിച്ച് ബോധ്യപ്പെട്ടിരിക്കണം. ദിലീപിന് വന്ന കത്ത് എന്ന രീതിയില്‍ പൊലീസ് പറയുന്ന കത്തില്‍ ഓഫീസിന്റെ സീല്‍ ഉണ്ട്, ആ നിലയ്ക്ക് ജയില്‍ അധികൃതര്‍ അത് വായിച്ച് ബോധ്യപ്പെട്ടിട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. അങ്ങനെ ആണെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ് .കാരണം അതില്‍ പ്രതി പണം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തും എന്നു പറയുന്നുണ്ട് , ഇക്കാര്യങ്ങള്‍ എല്ലാം അറിഞ്ഞിട്ടും അത് മറച്ചു വച്ച് പ്രതികള്‍ക്ക് വേണ്ടി എറണാകുളത്തെ ജയില്‍ ജീവനക്കാര്‍ പെരുമാറി എന്നാണ് തെളിയുന്നത്. ജയില്‍ സൂപ്രണ്ട് കണ്ടിട്ടില്ലങ്കില്‍ ഒഫീസ് സീല്‍ ഉപയോഗിച്ച് കത്ത് തയാറാക്കാനും ജയിലിനുള്ളില്‍ ഉദ്യോഗസ്ഥ തലത്തില്‍ പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടന്നുവേണം കരുതാന്‍.
ഇനി ജയിലില്‍ വെച്ച് കണ്ണുവെട്ടിച്ച് പേപ്പറെടുക്കുകയും കത്തെഴുതുകയും അതില്‍ സീലു പതിപ്പിക്കുകയും ചെയ്തതാണെങ്കില്‍ അത് രഹസ്യമായേ പുറത്തെത്തിക്കാനാകു.അതായത് അത്തരത്തിലൊരു കത്ത് ജയിലിനു പുറത്തു കടത്തണമെങ്കില്‍ മിനിമം ഒരുതവണയെങ്കിലും മടക്കിയേ മതിയാകു.ഇപ്പോള്‍ വാട്‌സ് അപ്പില്‍ പ്രചരിക്കുന്ന കത്തിനാകട്ടെ രഹസ്യമായി പുറത്തെത്തിക്കുന്ന തരത്തിലുള്ള ഒരു സൂചനകളുമില്ല.
കത്തിന്റെ പൂര്‍ണരൂപം
ദിലീപേട്ടാ ഞാന്‍ സുനിയാണ്. ജയിലില്‍ നിന്നാണ് ഇത് എഴുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കത്ത് കൊടുത്തുവിടുന്നത്. ഈ കത്ത് കൊണ്ടുവരുന്നവന് കേസിനെപ്പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ല. എനിക്ക് വേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളൂ. കേസില്‍ ; ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആവുന്നതിന് മുന്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇത് എഴുതാന്‍ കാരണം ഈ കേസില്‍പെട്ടതോട് കൂടി എന്റെ ജീവിതം തന്നെ അവസാനിച്ച പോലെയാണ്. എനിക്ക് എന്റെ കാര്യം നോക്കാതെ തരമില്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ നിന്ന അഞ്ചു പേരെ എനിക്ക് സേഫ് ആക്കിയേ പറ്റൂ. പലരും നിര്‍ബന്ധിക്കുന്നുണ്ട് നീ എന്തിനാ ബലിയാടാവുന്നത് എന്ന്, നീ അയാളുടെ പേര് പറയുകയാണെങ്കില്‍ .... പോലും എന്നോട് മാപ്പ് പറയുമായിരുന്നു. ചേട്ടന്റെ ശത്രുക്കള്‍ എന്നെ വന്ന് കാണുന്നുണ്ട്. ചേട്ടന്എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെ എങ്കിലും എന്റെ അടുത്തേക്ക് വിടാമായിരുന്നു. അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷായെ വിളിച്ചു കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അവിടന്നും എനിക്ക് മറുപടി ഒന്നും എനിക്ക് വന്നില്ല. ഫോണ്‍ വിളിക്കാത്തതിന് കാരണം എന്താണെന്ന് അറിയാമല്ലോ? ഞാന്‍എന്താണ് ചെയ്യേണ്ടതെന്ന് മാത്രം പറഞ്ഞാല്‍ മതി. എന്നെ ഇനി ശത്രുവായിട്ട് കാണുന്നോ, മിത്രമായിട്ട് കാണുന്നോ എന്ന് അറിയേണ്ട കാര്യം എനിക്കില്ല. എനിക്കിപ്പോള്‍ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ കത്ത് കിട്ടിക്കഴിഞ്ഞ് മൂന്ന് ദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിന് മുന്പ് എനിക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്ന് മനസിലാകുമല്ലോ. നാദിര്‍ഷായെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്ത് വായിച്ച ശേഷം ദിലീപേട്ടന്‍ പറയുക.
ഞാന്‍ ഒരാഴ്ച്ച കഴിഞ്ഞാല്‍ നിലവിലെ വക്കീലിനെ മാറ്റും. ചേട്ടന്‍ ആലോചിച്ച് തീരുമാനം എടുക്കുക.; എനിക്ക് ചേട്ടന്‍ തരാമെന്ന് പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചു മാസം കൊണ്ട് തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷായെ വിളിക്കും. അപ്പോള്‍ എനിക്ക് തീരുമാനം അറിയണം. നാദിര്‍ഷായെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേക്ക് ആളെ വിടുക, അല്ലെങ്കില്‍ എന്റെ ജയിലിലെ നന്പറിലേക്ക് ഒരു 300 രൂപ മണിഓര്‍ഡര്‍ അയയ്ക്കുക. മണിഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ വിശ്വസിച്ചോളാം; ചേട്ടന്‍ എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്. എന്റെ ആര്‍ പി 8813, C/O സൂപ്രണ്ട്, ജില്ലാ ജയില്‍ എറണാകുളം. സെസ് പി ഒ , സുനില്‍ എന്ന അഡ്രസില്‍ അയച്ചാല്‍ മതി. ഇനി ഞാന്‍ കത്ത് നീട്ടുന്നില്ല. ഏതെങ്കിലും വഴി എന്നെ സമീപിക്കുക. ഒരുപാട് കാര്യങ്ങള്‍ നേരിട്ട് പറയണം എന്നുണ്ട്. ഇനി എപ്പോള്‍ അത് പറയാന്‍ പറ്റുമെന്ന് അറിയില്ല. എനിക്ക് ഇനിയും സമയം കളയാനില്ല. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടും ഇല്ല. ഇനി എല്ലാം ചേട്ടന്‍ ആലോചിച്ച് ചെയ്യുക. ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിക്കാന്‍ നോക്കണം. ഞാന്‍ ജയിലില്‍ ആണെന്നുള്ള കാര്യം ഓര്‍മ വേണം. മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞുവന്നാല്‍ ഒന്നും വിശ്വസിക്കണ്ട. എനിക്ക് അനുകൂലമായുള്ള കാര്യങ്ങള്‍ ആ കത്ത് വായിച്ചിട്ട് പറയാന്‍ ഉള്ളതെങ്കില്‍ ഈ കത്ത് കൊണ്ടുവരുന്ന വിഷ്ണുവിന്റെ അടുത്ത് പറയുക, കത്ത് വായിക്കുന്നത് വരെ ഞാന്‍ ചേട്ടനെ സേഫ് ആക്കിയിട്ടേയുള്ളൂ. എനിക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതു കൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാണാന്‍ ഒരുപാട് ശ്രമിച്ചതാണ്. നടക്കാത്തത് കൊണ്ടാണ് കാക്കനാട് ഷോപ്പില്‍ പോയത്. കത്ത് വായിച്ചതിനു ശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിക്ക് ചേട്ടന്‍ അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോട് പറയുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിയിക്കാം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....