കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വോഷണം ആരംഭിച്ചു. നാലു വര്‍ഷം മുന്‍പ് നല്‍കിയ ക്വട്ടേഷന്‍ ആയിരുന്നു ഫെബ്രുവരിയില്‍ നടന്നതെന്ന് സുനി പൊലീസിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ഒന്നരക്കോടിയായിരുന്നു സുനിയ്ക്ക് ഇതിനായി വാഗ്ദാനം ചെയത തുക. ദൃശ്യങ്ങള്‍ പകര്‍ത്തി അതു കാണിച്ചു നടിയെ ഭീഷണിപ്പെടുത്താനുള്ള പദ്ധതി വിജയിച്ചാല്‍ 62 കോടി രൂപയുടെ ലാഭം ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ലഭിക്കുമെന്നും സുനി പൊലീസിന് മൊഴി നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നടിയുടെ മോശം ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവരുടെ ചിരിക്കുന്ന മുഖവും നടിയുടെ കൈവിരലിലെ മോതിരവും വ്യക്തമായി കാണണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി ആവശ്യപ്പെട്ടിരുന്നുവെന്നും സുനി പറഞ്ഞു. ആക്രമിക്കപ്പെട്ട സമയത്ത് നടി കരഞ്ഞപ്പോള്‍ ചിരിക്കാന്‍ താന്‍ ആവശ്യപ്പെട്ടതായും സുനി പൊലീസിനു മൊഴി നല്‍കി.
സുനി നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഇതില്‍ ചില കാര്യങ്ങള്‍ എല്ലാം സത്യമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വോഷണം ആരംഭിച്ചിരിക്കുന്നത്. സുനില്‍ ഇപ്പോള്‍ പറയുന്ന ക്വട്ടേഷന്‍ കഥ ശരിയാണെങ്കില്‍ നടിയെ ആക്രമിക്കാന്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് മലയാള സിനിമയിലെ വ്യക്തിയാണെന്ന നിഗമനത്തിലാണ് പൊലീസ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....