നടിയെ ആക്രമിച്ച കേസില്‍ നടൻ ധർമജൻ ബോൾഗാട്ടിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിലെ മുഖ്യപ്രതി സുനിയെ പരിചയമുണ്ടോയെന്നും ചില ഫോട്ടോകൾ കാണിച്ച് ഇവരെ പരിചയമുണ്ടോ എന്നു ചോദിച്ചുവെന്ന് ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷം പുറത്തു വന്ന ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു.
സുനിക്കൊപ്പമുള്ള ചിത്രം കാണിച്ച് ഇയാളെ പരിചയമുണ്ടോയെന്നും ഇയാള്‍ സിനിമ ലൊക്കേഷനുകളില്‍ എത്താറുണ്ടോയെന്നും പൊലീസ് ചോദിച്ചു. പൾസർ സുനി, ധർമജനൊപ്പം നിൽക്കുന്ന ചിത്രമാണ് പൊലീസ് കാണിച്ചത്. സുനിയെ പരിചയമില്ലെന്നും ഒരുപാടുപേർ തന്നോടൊപ്പം ഫോട്ടോ എടുക്കാറില്ലെന്നും പറഞ്ഞുവെന്നും ധർമജൻ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിർഷയെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചില്ല. കേസിലെ വിവരങ്ങൾ ടിവിയിൽ കാണാറുണ്ട്, കൂടുതൽ ഒന്നും അറിയില്ലെന്നും മാധ്യമങ്ങളോട് ധർമജൻ പറഞ്ഞു. ടെലിഫോൺ സംഭാഷണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായാണ് ധർമജനെ അന്വേഷണസംഘം വിളിപ്പിച്ചതെന്നാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....