ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിലാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് പള്‍സര്‍ സുനി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. തന്റെ മരണമൊഴി എടുക്കാന്‍ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും സുനി വ്യക്തമാക്കി. പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ പ്രതി നല്‍കിയിരിക്കുന്നത്. ത്രിക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോഴാണ് സുനില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ജയിലില്‍ വെച്ച് പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും നടന്‍ ദിലീപ് അടക്കമുള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ് പള്‍സര്‍ സുനിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും നിലവിലുള്ള ആരോപണങ്ങളില്‍ വ്യക്തത വരുത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ നമ്പരിലേക്ക് സുനി നേരിട്ട് വിളിച്ചതിനു രേഖകളില്ല. ദിലീപിന്റെ നമ്പറില്‍ നിന്ന് തിരിച്ച് സുനിയെ വിളിച്ചതിനും തെളിവുകളില്ല. ജയിലില്‍ നിന്ന് താന്‍ ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയുമാണെന്നാണ് സുനിയും മൊഴി നല്‍കിയിരിക്കുന്നത്. സുനി വിളിച്ച എല്ലാ നമ്പറുകളും പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....