കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്‍ഡ്യയിലെ ചൈനീസ് സ്ഥാനപതി ലുവോ ഷാവോയിയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിഷേധിച്ചു.ജൂലൈ 8 ന് ഇരുവരും തമ്മില്‍ കണ്ടുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കാര്യങ്ങള്‍ സംസാരിച്ചുവെന്നുള്ള വാര്‍ത്തകള്‍ക്കിടെയാണിത്. ഇക്കാര്യം ചൈനീസ് എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വ്യക്തമാക്കിയിരുന്നു. ''ജൂലൈ 8ന് സ്ഥാനപതി ലുവോ ഷാവോയിയുമായി കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ഇപ്പോഴത്തെ ചൈന ഇന്‍ഡ്യ ബന്ധങ്ങളെ കുറിച്ച് ആശയ വിനിമയം നടത്തുകയും ചെയ്തു.ഞാനീ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുകയും ചെയ്തു''ഇങ്ങനെയാണ് ജൂലായ് 9 ന് വെബ്‌സൈറ്റില്‍ ചൈനീസ് സ്ഥാനപതിയുടെ പേരില്‍ വന്ന പ്രസ്താവന..എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ ഇത് വെബ്‌സൈറ്റില്‍ നിന്നു നീക്കം ചെയ്തു.
വാര്‍ത്തയ്‌ക്കെതിരേ ശക്തമായി രംഗത്തു വന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാല മൂന്നു കേന്ദ്രമന്ത്രിമാരുടെ ചൈനാ സന്ദര്‍ശനത്തെ വിമര്‍ശിച്ചു. ചൈനീസ് പ്രീമിയര്‍ ഷീ ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 ഉച്ചകോടിയില്‍ ചങ്ങാത്തം പങ്കുവെച്ചതിനെയും കോണ്‍ഗ്രസ് കുറ്റപ്പെടുതതി.
അതിര്‍ത്തിയിലെ ചൈനീസ് നീക്കത്തില്‍ രാഹുലിന്റെ മൗനത്തെ മോദി നിശിതമായി വിമര്‍ശിച്ചിരുന്നു. സിക്കിം അതിര്‍ത്തിയില്‍ ഭൂട്ടാനും ചൈനയും തമ്മില്‍ തര്‍ക്കം നിനില്ക്കുന്ന പ്രദേശത്ത് ഇന്‍ഡ്യാ ചൈന സൈനീകര്‍ നേര്‍ക്കുനേര്‍ വന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദതയെ രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....