നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ ജനപ്രിയ നായകന് ദിലീപ് അറസ്റ്റില്‍. സംഭവത്തില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചു. ഇതിനു പിന്നലെയാണ് അറസറ്റ്. ഇന്നു രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് അറസ്റ്റ്. തുടക്കത്തില്‍ തന്നെ ഗൂഢാലോചന ഉണ്ട് എന്നു പോലീസ് സംശയിച്ചിരുന്നു എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.
തിങ്കളാഴ്ച രാവിലെ മുതല്‍ ദിലീപിനെ പൊലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഒടുവില്‍ ദിലീപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പൂര്‍ണമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് വിവരം. നിലവില്‍ ആലുവ പൊലീസ് ക്ലബിലാണ് ദിലീപ് ഉള്ളത്. ജനപ്രിയ നായകന്റെ അറസ്റ്റ് മലയാള സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച 13 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തതോടെ പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ അപ്പോഴും ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊച്ചിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് വിവരം. എന്നാല്‍ അതിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രണ്ടുതവണ നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് അറിയുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്താന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
വര്‍ഷങ്ങളുടെ ഗൂഢാലോചന ഈ സംഭവത്തിന് പിന്നിലുണ്ടെന്നാണ് വിവരം. 2013ല്‍ തന്നെ നടിയെ ആക്രമിക്കാന്‍ ആലോചിച്ചിരുന്നതായും വിവരമുണ്ട്. ഇതുസംബന്ധിച്ച എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് ഇപ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....