News Beyond Headlines

27 Monday
April

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം ഉണ്ടെന്ന് പറഞ്ഞിട്ടില്ല ; ആരുമായും തനിക്ക് ഭൂമി ഇടപാടും ഇല്ല : ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി

തന്റെ പേരില്‍ ഉയരുന്ന ചില ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി. തനിക്കു നേരെയുണ്ടായ ആക്രകമണത്തിന്റെ പേരില്‍ വ്യക്തി വൈരാഗ്യമാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും പ്രതിചേര്‍ക്കപ്പെട്ട ആരുമായും തനിക്ക് ഭൂമി ഇടപാട് ഇല്ലെന്നും നടി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപണ വിധേയന്റെ പ്രസ്താവനയും കണ്ടു. അതും പോലീസ് അന്വേഷിക്കട്ടെ. നിരപരാധിയാണെങ്കില്‍ അവര്‍ കുറ്റവിമുക്തരായി പുറത്തുവരമെന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.
ഒരു ചാനലില്‍ വന്നിരുന്ന് ഇക്കാര്യം പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. ഫെബ്രുവരി17ന് എനിക്ക് വളരെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നു. അത് സത്യസന്ധതയോടെ കേരള പോലീസിനെ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ചില സംഭവവികാസങ്ങള്‍ ഞെട്ടലോടെയാണ് താന്‍ കേട്ടത്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ ഭിന്നതയെ തുടര്‍ന്ന് ആ ബന്ധം മുറിഞ്ഞത് വാസ്തവം തന്നെ. ഇത് മുന്‍പും പറഞ്ഞിട്ടുണ്ട്. അല്ലാതെ മറ്റ് ബിസിനസ് ബന്ധങ്ങള്‍ ഒന്നുമില്ല. തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതുകൊണ്ടാണ് ഇതു പറയേണ്ടിവന്നത്.
കള്ളക്കേസില്‍ കുടുക്കിയതാണെന്ന് അദ്ദേഹം പറയുന്നു. എങ്കില്‍ അത് എത്രയും പെട്ടെന്ന് പുറത്തുവരട്ടെ. ഒരു വ്യക്തി തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതും തെറ്റു ചെയ്തിട്ടില്ലെങ്കില്‍ അതും തെളിയിക്കേണ്ട ചുമതല പോലീസിനാണ്. അദ്ദേഹത്തിനെതിരെ തെളിവുകളുണ്ടെന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ മാധ്യമങ്ങളില്‍ നിന്നും മറ്റു ചിലരില്‍ നിന്നും അറിയാനിടയായി. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്.
തനിക്ക് ആരുമായും വസ്തു പണ ഇടപാടുകള്‍ ഇല്ല. അതില്‍ ഒരു സത്യാവസ്ഥയും ഇല്ലാത്തതിനാലാണ് മുന്‍പ് അത് പറയാതിരുന്നത്. അത് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് തൃപ്തിപ്പെടട്ടെ. എല്ലാ രേഖയും നല്‍കാന്‍ തയ്യാറാണ്. എന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോയും പോസ്റ്റും എന്റേതല്ലെന്നും അറിയിക്കട്ടെ. അവര്‍ പ്രസ്താവനയില്‍ പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....