നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ മൊഴിയെടുത്തു.പോലീസ് ഫോണിലൂടെ ഗായികയുടെ പ്രാഥമിക മൊഴിയെടുക്കല്‍ നടത്തിയതായാണ് വിവരം. ദിലീപുമായി സാമ്പത്തിക ഇടപാട് ഉണ്ടോയെന്നും നടിയെ ആക്രമിച്ച വിവരം എങ്ങിനെ അറിഞ്ഞെന്നും ഗായിക ഉള്‍പ്പെട്ട ചില താരനിശയുടെ വിവരങ്ങളുമാണ് ചോദിച്ചറിഞ്ഞത്.
മുഖ്യമായും ഈ കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയില്‍ നടന്ന ഒരു താരനിശ നടന്നതുമായി ബന്ധപ്പെട്ട വിവരമാണ് തേടിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനും ഇതിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിനും ശേഷമായിരുന്നു ഷോ നടന്നത്. ഇതിന് പിന്നാലെയായിരുന്നു തനിക്കെതിരേ ഗൂഡാലോചന നടക്കുന്നെന്ന് ആരോപിച്ച് ദിലീപ് രംഗത്ത് എത്തിയതും. അക്രിക്കപ്പെട്ട നടി ദിലീപും കാവ്യയും റിമിയുമെല്ലാം ഉള്‍പ്പെട്ട വലിയ സൗഹൃദ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് റിമി ആക്രമിക്കപ്പെട്ട നടിയുമായി അകലുകയും ചെയ്തു. ഇതിന്റെ കാരണമാണ് പോലീസ് തെരഞ്ഞത്. ഈ താരനിശയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.
ദിലീപിന്റെ മിക്ക വിദേശഷോകളിലും റിമിടോമിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗായികയ്ക്ക് എന്തൊക്കെ വിവരങ്ങള്‍ അറിയാം എന്നതും അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരമാകുമെന്നാണ് വിലയിരുത്തല്‍. മുമ്പ് ഗായികയുടെ ആസ്തിയുമായി ബന്ധപ്പെട്ട നടന്ന ആദായ നികുതി വകുപ്പ് അന്വേഷണത്തിന് കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ചു. ചില ചോദ്യങ്ങള്‍ക്കു ഗായിക നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....