നിയമവിരുദ്ധമായ കരാറിന്റെ അടിസ്‌ഥാനത്തില്‍ ടീസ്‌റ്റാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സുമായി കച്ചവടത്തിനിറങ്ങിയാല്‍ മിസോറം ലോട്ടറി ഡയറക്‌ടര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കേരളം. കഴിഞ്ഞദിവസം പ്രമുഖപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ അവകാശവാദങ്ങള്‍ക്കു നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേരള നികുതി വകുപ്പു സെക്രട്ടറിയുടെ മുന്നറിയിപ്പ്.
ലോട്ടറി വിറ്റുവരവ് മുഴുവന്‍ സംസ്‌ഥാന ഖജനാവില്‍ ഒടുക്കണമെന്ന നിബന്ധന പാലിക്കാതെയാണ് മിസോറം ലോട്ടറി വകുപ്പ് ടീസ്‌റ്റാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതിനുപകരം ആവിഷ്‌കരിച്ച മിനിമം ഗ്യാരണ്ടി റവന്യൂ എന്ന വ്യവസ്‌ഥ നിയമവിരുദ്ധമാണെന്നാണ് സി.എ.ജിയുടെ റിപ്പോര്‍ട്ട്. സിഎജി നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച വ്യവസ്‌ഥയുള്ള കരാറുമായി സംസ്‌ഥാനത്ത് ലോട്ടറി വില്‍ക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് കേരളം.
മിസോറം ലോട്ടറി ടിക്കറ്റിന്റെ അച്ചടി സംബന്ധിച്ച് ഗുരുതരമായ കണ്ടെത്തലുകളാണ് സി.എ.ജി. റിപ്പോര്‍ട്ടിലുള്ളത്. ബാര്‍ കോഡ് പോലുള്ള യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ടിക്കറ്റുകള്‍ അച്ചടിച്ചിരിക്കുന്നത്. മിസോറാം ലോട്ടറി ഡയറക്‌ടറേറ്റിന്റെ വിലാസമോ ഫോണ്‍ നമ്പരോ വെബ് വിലാസമോ ഒന്നുംതന്നെ ടിക്കറ്റുകളില്‍ അച്ചടിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തിയ കത്താണ് മിസോറം ചീഫ് സെക്രട്ടറിയ്‌ക്ക് കേരള നികുതി വകുപ്പ് അയച്ചത്. നിയമവിരുദ്ധമായ ലോട്ടറി നടത്തിപ്പിന് രണ്ടുവര്‍ഷം വരെ കഠിനതടവും പിഴയുമാണ് ശിക്ഷ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....