പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ എത്തുന്നതിന് സൗജന്യ സുരക്ഷ ഒരുക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി തള്ളി. മദനിയുടെ സുരക്ഷാ ചെലവിലേക്ക് അമിത തുക ചുമത്തിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. സുരക്ഷ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡി.എയും ടി.എയും മാത്രം നല്‍കിയാല്‍ മതിയെന്നും പുതുക്കിയ ചെലവ് പട്ടിക നാളെ തന്നെ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
മദനിക്ക് സുരക്ഷ ഒരുക്കാന്‍ കര്‍ണാടകയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അക്കാര്യം കേരള പോലീസ് നിര്‍വഹിക്കാമെന്ന് കേസ് പരിഗണിക്കുന്നതിനിടെ കേരള സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് കോടതി തുടക്കത്തിലെ തന്നെ തള്ളിക്കളഞ്ഞു. കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ള ഒരു വ്യക്തിക്ക് സുരക്ഷ ഒരുക്കേണ്ടത് കര്‍ണാടകയുടെ ചുമതലയാണ്. അതില്‍ കേരളം ഇടപെടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മദനി കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷ വേണമെന്ന് കര്‍ണാടക പോലീസ് ആവശ്യപ്പെടുന്ന പക്ഷം മാത്രം സുരക്ഷ നല്‍കിയാല്‍ മതിയാകുമെന്നും കോടതി വ്യക്തമാക്കി.
സുരക്ഷാ ചെലവിലേക്കായി 14 ലക്ഷം രൂപയാണ് മദനിയോട് കര്‍ണാടക ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരുടെ ചെലവുകള്‍ അടക്കമുള്ള തുകയാണ് ആവശ്യപ്പെട്ടിരുന്നത്. ഒരു ഉദ്യോഗസ്ഥന് പ്രതിദിനം 8,400 രൂപ നിരക്കിലായിരുന്നു പട്ടിക നല്‍കിയിരുന്നത്. ഉദ്യോഗസ്ഥന്റെ ഒരു ദിവസത്തെ ശമ്പളവും മറ്റും ഉള്‍പ്പെടുത്തിയാണ് ഈ തുക കാണിച്ചിരുന്നത്. ഇത്രയും ഭീമമായ തുക നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....