News Beyond Headlines

01 Friday
May

മരണവീടുകളില്‍ സ്ഥിരസാന്നിധ്യം, രാത്രി സമയം സെമിത്തേരിയില്‍! കേരളത്തിലെ ആദ്യ ബ്ലൂ വെയില്‍ ഇര ചെയ്തത് അറിഞ്ഞാല്‍ ഞെട്ടും !

കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിപ്പെട്ട് കേരളത്തില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്താണ് സംഭവം. കുട്ടിയുടെ അമ്മതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്.
പതിനാറുവയസുളള തങ്ങളുടെ മകന്‍ ബ്ലുവെയില്‍ കളിച്ചിരുന്നതായാണ് അമ്മ വെളിപ്പെടുത്തിയത്. മരണത്തിന് മുന്‍പ് ഉള്ള ദിവസങ്ങളില്‍ അവന്‍ വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും ഡൌണ്‍‌ലോഡ് ചെയ്യരുതെന്ന് നിര്‍ദേശമുണ്ടായിട്ടും ഗെയിം ഡൌണ്‍ലോഡ് ചെയ്യുകയായിരുന്നുവെന്നും മനോജിന്റെ അമ്മ പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജ് സി മനു എന്ന കുട്ടി നീന്തലറിയാതിരുന്നിട്ടുകൂടി പുഴയില്‍ ചാടിയാണ് മരിച്ചതെന്നും അവര്‍ പറയുന്നു.
ജൂലൈ 26നാണ് കുട്ടി ആത്മഹത്യ ചെയ്യുന്നത്. ഗെയിം കളിക്കാന്‍ തുടങ്ങിയതിനുശേഷം വീട്ടുകാരുമായി മകന്‍ ഏറെ അകന്നിരുന്നതായും പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ലെന്നും അമ്മ പറയുന്നു. ഒറ്റക്ക് യാത്ര ചെയ്യാത്ത മനോജ് രാത്രികളില്‍ ഒറ്റക്ക് സഞ്ചരിക്കാന്‍ തുടങ്ങി, ചോദിച്ചപ്പോഴൊക്കെ സിനിമ കാണാന്‍ ആണെന്ന് പറഞ്ഞു. എന്നാല്‍ ആ ദിവസങ്ങളില്‍ ഒക്കെ മനോജ് പോയത് സെമിത്തേരികളിലേക്കായിരുന്നു. സത്യം മനസ്സിലാക്കി ചോദിച്ചപ്പോള്‍ ‘അവിടെ നെഗറ്റീവ് എനര്‍ജി ആണോയെന്ന് നോക്കാന്‍ പോയതാണെന്ന്’ മനോജ് പറഞ്ഞു.
പ്രേത സിനിമകള്‍ കാണുകയും മരണ വീടുകളില്‍ സന്ദര്‍ശിക്കുന്നതും സ്ഥിരമായി. ജനുവരിയില്‍ കോമ്പസുകൊണ്ട് കയ്യില്‍ ‘എബിഐ’ എന്ന് മുദ്രകുത്തി. തനിച്ച് ചെയ്യാന്‍ കഴിയാത്തതിനാല്‍ സുഹൃത്തിനെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ചെയ്തതെന്ന് അമ്മ പറയുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നാണ് വിവരങ്ങള്‍. കുട്ടി ആത്മഹത്യ ചെയ്തത് ഫോണിലെ ഗെയിമുകള്‍ ഡിലീറ്റ് ചെയ്തതിനുശേഷമാണെന്നും സൂചനയുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....