ന്യൂഡല്‍ഹി : ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍ പദവികളില്‍നിന്നു വിശാല്‍ സിക്ക രാജിവച്ചു. ന്യൂഡല്‍ഹിന്മ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍ പദവികളില്‍നിന്നു വിശാല്‍ സിക്ക രാജിവച്ചു. വിവരം സ്ഥിരീകരിച്ച കമ്പനി സെക്രട്ടറി എ.ജി.എസ്. മണികന്ദ, സിക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ പദവിയില്‍ തുടരുമെന്നും വ്യക്തമാക്കി. പ്രവീണ്‍ റാവുവിനെ ഇടക്കാല സിഇഒ ആയി നിയമിച്ചു
സിക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ പദവിയില്‍ തുടരുമെന്നും വ്യക്തമാക്കി. തന്ത്രപരമായ കാര്യങ്ങളില്‍ മുന്‍കരുതലെടുക്കുക, ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, സാങ്കേതികമേഖലയിലെ വികസനം തുടങ്ങിയവയായിരിക്കും സിക്കയുടെ പുതിയ ചുമതലകള്‍. ഇന്‍ഫോസിസിന്റെ ബോര്‍ഡിനായിരിക്കും സിക്ക റിപ്പോര്‍ട്ടു ചെയ്യേണ്ടത്. ഇടക്കാല സിഇഒ, എംഡി പദവികളില്‍ നിയമിക്കപ്പെട്ട പ്രവീണ്‍ റാവു സിക്കയ്ക്കായിരിക്കണം റിപ്പോര്‍ട്ടു ചെയ്യേണ്ടതെന്നും കമ്ബനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്‍ഫോസിസിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്നും എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏകാഗ്രത നഷ്ടമാകും വിധം ഉണ്ടായ വ്യക്തിപരമായ ആക്രമണങ്ങള്‍ മൂലം കമ്ബനിയെ മുന്നോട്ടു നയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും സിക്ക രാജിക്കത്തില്‍ പറയുന്നു.
ഇന്‍ഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ ആണ് വിശാല്‍ സിക്ക. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിയടക്കം പലതവണ പരസ്യമായി തന്നെ അതൃപ്തി അറിയിച്ചു രംഗത്തെത്തിയിരുന്നു. ഇന്‍ഫോസിസിന്റെ ഓഹരികളില്‍ വലിയ ഇടിവുണ്ടായതിനു പിന്നാലെയാണ് രാജി. സിക്കയുടെ രാജിയില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍ഫോസിസ് ബോര്‍ഡ്, അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും അറിയിച്ചു. 2014 ലാണ് സിക്ക ഇന്‍ഫോസിസിന്റെ സി.ഇ.ഒ സ്ഥാനത്തെത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....