ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീതിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നടത്തിയ റെയിഡില്‍ അനധികൃതമായി ഇവിടെ പാര്‍പ്പിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷിച്ചു. പുറത്തെത്തിച്ച കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം ശിശു സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും.
എല്ലാ നിയമപരിശോധനകള്‍ക്കും ശേഷമാണ് 18 പെണ്‍കുട്ടികളെയും പുറത്തെത്തിച്ചതെന്ന് സിര്‍സ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭ്‌ജോത് സിംഗ് പറഞ്ഞു. ഇപ്പോള്‍ ശിശു സംരക്ഷണ വകുപ്പിന്റെ താത്കാലിക കേന്ദ്രത്തിലുള്ള ഇവരെ പിന്നീട് വിവിധ കേന്ദ്രങ്ങളിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശ്രമത്തില്‍ ഉണ്ടായിരുന്ന 650ഓളം പേരെ ഇതിനോടകം തന്നെ പുറത്തെത്തിച്ചു. ഇനി മുന്നൂറോളം പേര്‍ മാത്രമേ അവിടെ ബാക്കിയുള്ളൂ. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഗരത്തില്‍ ചൊവ്വാഴ്ച രാത്രി ഏഴുവരെ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളും ബാങ്കുകളും പ്രവര്‍ത്തനം പുനരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു മുന്‍കരുതലെന്നോണം കരസേനയും അര്‍ദ്ധസൈനിക വിഭാഗങ്ങളും പ്രദേശത്ത് പെട്രോളിംഗ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി സി.ബി.ഐ കോടതി റാം റഹീമിനെ 20 വര്‍ഷത്തെ കഠിന തടവിന് വിധിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....